Saturday, April 27, 2024
spot_img

റിപ്പബ്ലിക് ദിനത്തിൽ മദ്രസയ്‌ക്ക് മുൻപിൽ ഇസ്ലാമിക പതാക ഉയർത്തി,മധുരപലഹാരങ്ങളും വിതരണം ചെയ്തു;ഉത്തർപ്രദേശിൽ രണ്ട് പേർ അറസ്റ്റിൽ;ഒരാൾക്കായി തെരച്ചിൽ തുടരുന്നു

ലക്‌നൗ:റിപ്പബ്ലിക് ദിനത്തിൽ മദ്രസയ്‌ക്ക് മുൻപിൽ ഇസ്ലാമിക പതാക ഉയർത്തി.സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.പതാക ഉയർത്തിയതെന്ന് ആരോപിക്കുന്ന ഒരാൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഉത്തർ പ്രദേശിലെ ബരാബങ്കിയിലാണ് സംഭവം.

മദ്രസയിൽ ത്രിവർണ പതാക അനുവദനീയമല്ലെന്ന കാരണത്താലാണ് മൂവർ സംഘം മദ്രസയ്‌ക്ക് മുന്നിൽ പച്ച നിറത്തിലുള്ള ഇസ്ലാമിക പതാക ഉയർത്തിയത്. പിന്നാലെ മധുരപലഹാരങ്ങളും വിതരണം ചെയ്തു. റിപ്പബ്ലിക് ദിനത്തിൽ ഇത്തരം പ്രവൃത്തി ചെയ്തതിനെതിരെ ഗ്രാമവാസികൾ കടുത്ത പ്രതിഷേധവുമായെത്തിയിരുന്നു. തുടർന്ന് പ്രദേശവാസികൾ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ചിത്രീകരിച്ച് പോലീസിൽ പരാതിപ്പെടുകയായിരുന്നു.തുടർന്ന് ഉയർത്തിയ പതാക അഴിച്ചുമാറ്റാൻ പോലീസ് ഉത്തരവിട്ടു. പിന്നാലെ പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Related Articles

Latest Articles