Friday, October 2, 2026

മുന്‍ ശബരിമല മേല്‍ശാന്തി കല്ലമ്പള്ളി ഈശ്വരന്‍ നമ്പൂതിരി വിഷ്ണുപാദം പൂകി

കുട്ടനാട് : ശബരിമല മുന്‍ മേല്‍ശാന്തി ചമ്പക്കുളം നടുഭാഗം കല്ലമ്പള്ളി ഈശ്വരന്‍ നമ്പൂതിരി (72) യുഎസില്‍ അന്തരിച്ചു.
എംഡിയിലെ ലാന്‍ഹാമിനടുത്തുള്ള ഡോക്ടര്‍മാരുടെ കമ്മ്യൂണിറ്റി ഹോസ്പിറ്റലില്‍ വച്ചായിരുന്നു അന്ത്യം. സംസ്‌കാരം പിന്നീട് നാട്ടില്‍ നടക്കും. 1996-97 കാലയളവില്‍ ശബരിമല മേല്‍ശാന്തിയായിരുന്നു. ശബരിമലയിലെ രണ്ടാമത്തെ പുറപ്പെടാ മേല്‍ശാന്തിയായിരുന്നു അദ്ദേഹം. 1985-86 കാലഘട്ടത്തില്‍ ശബരിമല മാളികപ്പുറം മേല്‍ശാന്തിയായിരുന്നു. വാഷിങ്ടനിലെ ശിവവിഷ്ണുഅയ്യപ്പ ക്ഷേത്രത്തിലെ മേല്‍ശാന്തിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. താഴമണ്‍ നീലകണ്ഠന്‍ നമ്പൂതിരിക്കൊപ്പം വിവിധ ക്ഷേത്രങ്ങളില്‍ സഹതന്ത്രിയായിരുന്നു. ഹരിപ്പാട് മുട്ടം ചെങ്കിലാത്ത് കല്ലമ്പള്ളി കുടുംബാംഗമാണ്. ഭാര്യ പരേതയായ സാവിത്രി ദേവി. മക്കള്‍: കൃഷ്ണകുമാര്‍ (ബെംഗളൂരു), വിഷ്ണുകുമാര്‍ (യുഎസ്), മരുമക്കള്‍: സുഭദ്ര (ബെംഗളൂരു), അശ്വതി (യുഎസ്)

Related Articles

Latest Articles