Friday, May 10, 2024
spot_img

സെക്രട്ടറി ആയാലും ചെയര്‍മാന്‍ ആയാലും പാര്‍ട്ടി മാനദണ്ഡം പാലിക്കണം; സംസ്ഥാന വിഷയങ്ങളിൽ അഭിപ്രായം പറയേണ്ടത് സംസ്ഥാന പാർട്ടി; ഡി രാജയ്ക്ക് കാനത്തിന്‍റെ രൂക്ഷ വിമർശനം

തിരുവനന്തപുരം: ഡി രാജയുടെ നിലപാടിനെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ആനി രാജയുടെ പ്രസ്താവനയിലെ ഡി രാജയുടെ പ്രതികരണം ദേശീയ എക്സിക്യൂട്ടീവ് തീരുമാനം അല്ലെന്ന് കാനം പറഞ്ഞു. ജനറല്‍ സെക്രട്ടറിയായാലും പാര്‍ട്ടിയുടെ മാനദണ്ഡങ്ങള്‍ അനുസരിക്കണമെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു.

ഉത്തർപ്രദേശും കേരളവും വ്യത്യസ്തമാണ്. അത് രാജയ്ക്ക് അറിയാത്തത് കൊണ്ടാണ്. സംസ്ഥാന വിഷയങ്ങളിൽ അഭിപ്രായം പറയേണ്ടത് സംസ്ഥാന പാർട്ടിയാണെന്നും അദ്ദേഹം പറഞ്ഞു.ഒറ്റപ്പെട്ട സംഭവങ്ങളിൽ തക്കതായ നടപടി എടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനകൗണ്‍സിലിലെ ചര്‍ച്ചയുടെ വികാരം ജനറല്‍ സെക്രട്ടറിയെ അറിയിക്കുമെന്നും കാനം വ്യക്തമാക്കി.

ആനി രാജയുടെ പ്രസ്താവനയില്‍ വിയോജിപ്പ് അറിയിച്ച്‌ കൊണ്ട് കാനം രാജേന്ദ്രന്‍ ദേശീയ നേതൃത്വത്തിന് കത്തയക്കുകയും ചെയ്തിരുന്നു.സംസ്ഥാനത്തെ പൊലീസ് സേനയ്ക്ക് എതിരായ ആനി രാജയുടെ പ്രസ്താവന തെറ്റാണെന്ന് ദേശീയ എക്സിക്യൂട്ടിവ് വിലയിരുത്തിയിരുന്നു. എന്നിട്ടും ആനി രാജയെ ദേശീയ ജനറൽ സെക്രട്ടറി കൂടിയായ ഡി രാജ ന്യായീകരിച്ചതിലാണ് വിമർശനം ഉയർന്നത്.

Related Articles

Latest Articles