Saturday, April 20, 2024
spot_img

കന്നഡ നടൻ അഖിൽ അയ്യരുടെ ചിത്രം പതിച്ച പോസ്റ്റർ ഉപയോഗിച്ച് മുഖ്യമന്ത്രിക്കെതിരെ പ്രചാരണം; തന്റെ അറിവോ സമ്മതമോ ഇല്ലാതെയെന്ന് നടൻ; പുലിവാല് പിടിച്ച് കർണ്ണാടക കോൺഗ്രസ്

കർണാടക : കോൺഗ്രസിന്റെ ‘പേസിഎം പോസ്റ്ററുകൾ’ക്കായി തന്റെ ഫോട്ടോ ഉപയോഗിച്ചതായി ബംഗളൂരു നടൻ അഖിൽ അയ്യർ . തന്റെ സമ്മതമില്ലാതെയാണ് തന്റെ ഫോട്ടോ ഉപയോഗിച്ചിരിക്കുന്നതെന്ന് നടൻ വ്യക്തമാക്കി.

ബിജെപിക്കെതിരെ കോൺഗ്രസ് ആക്രമണം ശക്തമാക്കുന്നതിനിടെ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ ചിത്രമുള്ള ‘പേസിഎം പോസ്റ്ററുകൾ’ ബംഗളൂരുവിലുടനീളം പതിച്ചിട്ടുണ്ട്. നിലവിലെ ബിജെപി ഭരണത്തിന് കീഴിൽ 40 ശതമാനം കമ്മീഷൻ നിരക്ക് എങ്ങനെയാണ് മാനദണ്ഡമായി മാറിയതെന്ന് എടുത്തുകാണിക്കുന്നതിനാണ് പേ സി എം പോസ്റ്ററുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

നടൻ അഖിൽ അയ്യർ തന്റെ ചിത്രം “നിയമവിരുദ്ധമായി” ഉപയോഗിക്കുന്നുവെന്ന് ട്വിറ്ററിൽ പറഞ്ഞു , “എന്റെ മുഖം നിയമവിരുദ്ധമായും എന്റെ സമ്മതമില്ലാതെയും പേ സി എം എന്ന കോൺഗ്രസിന്റെ പ്രചാരണത്തിനായി എടുത്തിരിക്കുന്നത് . എന്റെ ചിത്രം കണ്ട് ഞാൻ ഞെട്ടിപ്പോയി. ഇതിനെതിരെ ഞാൻ നിയമനടപടി സ്വീകരിക്കും.”അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയെയും സിദ്ധരാമയ്യയെയും അദ്ദേഹം പോസ്റ്റിൽ ടാഗ് ചെയ്യുകയും വിഷയം പരിശോധിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.

Related Articles

Latest Articles