കണ്ണൂര്‍: മട്ടന്നൂര്‍ കളറോഡില്‍ നിര്‍മാണ ജോലിക്കിടെ മണ്ണിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു.
ചാവശേരി സ്വദേശി ഷജിത്താണ് അപകടത്തില്‍ മരിച്ചത്.അതെസമയം അപകടത്തില്‍പെട്ട രണ്ടു തൊഴിലാളികളെ രക്ഷപെടുത്തി.
പെട്രോള്‍ പമ്ബ് നിര്‍മാണത്തിനായി മണ്ണ് മാറ്റുന്നതിനിടെയാണ് തൊഴിലാളികള്‍ക്ക് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണത്. സ്ഥലത്ത് പോലീസ് എത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.അതെസമയം ,കൊല്ലത്ത് നിര്‍മാണ ജോലിക്കിടെ മണ്ണിടിഞ്ഞ് വീണ് ഒരാള്‍ മരിച്ചു. കൊല്ലം കണ്ണനല്ലൂരിലാണ് സംഭവം. ചേരിക്കോണം സ്വദേശി പ്രദീപ് ആണ് മരിച്ചത്.

