Monday, April 29, 2024
spot_img

കണ്ണൂരിൽ ഹർത്താൽ ദിനത്തിൽ കടയുടമയെ ഭീഷണിപ്പെടുത്തിയ കേസ്; മുഖ്യപ്രതികളെ പിടികൂടി

കണ്ണൂർ: ഹർത്താൽ ദിനത്തിൽ കണ്ണൂർ തളിപ്പറമ്പിലെ കടയുടമയെ ഭീഷണിപ്പെടുത്തിയ കേസിൽ മുഖ്യ പ്രതി അറസ്റ്റിൽ. പിഎഫ്‌ഐ പ്രവർത്തകരായ പന്നിയൂർ സ്വദേശി പി. അൻസാർ, കൂട്ടുപ്രതി പുതിയങ്ങാടി സ്വദേശി ജംഷീർ എന്നിവരായിരുന്നു അറസ്റ്റിലായത്. കണ്ണൂരിലെ ഹർത്താൽ ദിന ആക്രമണങ്ങൾക്ക് പെട്രോൾ ബോംബ് ഉപയോഗിച്ചതിന് പിന്നിൽ ആസൂത്രിത ഗൂഢാലോചനയെന്നാണ് പോലീസ് പറഞ്ഞു. അതേസമയം, പോപ്പുലർ ഫ്രണ്ട് ഹർത്താലിന് സർക്കാരും മുഖ്യമന്ത്രിയും ഒത്താശ ചെയ്തതെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ ആരോപണം ഉന്നയിച്ചു.

ഹർത്താൽ ദിനത്തിലാണ് തളിപ്പറമ്പ് നാടുകാണി എളംപേരംപാറയിൽ മൊബൈൽ ഷോപ്പ് ഉടമയെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ . കടയുടമ ഹർത്താലനുകൂലികളെ ഒറ്റയ്ക്ക് പ്രതിരോധിച്ചു. മൊബൈൽ –ഇലക്ട്രോണിക്‌സ് ഷോപ്പ് നടത്തുന്ന പി പി അൻഷാദ് അക്രമികളെ ഒറ്റയ്ക്ക് പ്രതിരോധിച്ചത്.

അൻഷാദിന്റെ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച തളിപ്പറമ്പ് പോലീസ് മുഖ്യ പ്രതികളെ പിടികൂടി. പന്നിയൂർ സ്വദേശി പി. അൻസാർ കൂട്ടുപ്രതി പുതിയങ്ങാടി സ്വദേശി ജംഷീർ എന്നിവരെയായിരുന്നു അറസ്റ്റ് ചെയ്തത്. എന്നാൽ, പോപുലർ ഫ്രണ്ട് ഹർത്താലിന് സർക്കാരും മുഖ്യമന്ത്രിയും പോലീസും ഒത്താശ ചെയ്‌തെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ ആരോപണം ഉന്നയിച്ചു.

Related Articles

Latest Articles