Thursday, September 24, 2026

ശ്രീമതി ടീച്ചറിന് ഇനി ദില്ലിയില്‍ ഇംഗ്ലീഷ് പറഞ്ഞു പഠിക്കേണ്ട

കണ്ണൂരിൽ സിപിഎമ്മിന്‍റെ എല്ലാ പ്രതീക്ഷകളും തകര്‍ന്നടിഞ്ഞു പാര്‍ട്ടി ഗ്രാമങ്ങള്‍ പോലും ചെങ്കൊടിയെ കൈവിട്ടു.പികെ ശ്രീമതിയെന്ന മതിലിനെ ഭേദിക്കാന്‍ കെ സുധാകരന് സാധിക്കുമെന്ന് ഒരു ഘട്ടത്തില്‍ കോണ്‍ഗ്രസുകാരുപോലും കരുതിയില്ല.

മറ്റെന്തൊക്കെ തിരിച്ചടികളുണ്ടായാലും കോണ്‍ഗ്രസിലെ സംഘടനാപോരായ്മകള്‍ തങ്ങളെ സഹായിക്കുമെന്ന് സിപിഎം കണക്കുകൂട്ടി.കെ സുധാകരന്‍ കളത്തിറങ്ങുമ്പോള്‍ പി കെ ശ്രീമതി പ്രചരണ രംഗത്ത് ഏറെ മുന്നേറിയിരുന്നു.സിറ്റിംഗ് എംപിയെന്ന നിലയിലെ മുന്‍തൂക്കം മുതല്‍ക്കൂട്ടാകുമെന്ന് സിപിഎമ്മും പികെ ശ്രീമതിയും കണക്കുകൂട്ടി.സിപിഎമ്മിന്‍റെ എല്ലാ കണക്കുകൂട്ടലുകളും അട്ടിമറിക്കപ്പെട്ടുവെന്ന ഫല സൂചനകളാണ് പുറത്തുവരുന്നത്.

Related Articles

Latest Articles