കേരളത്തിൽ എല്‍ഡിഎഫ് തകര്‍ന്നടിയിമ്പോള്‍ ഉത്തരവാദിത്വം മുഴുവന്‍ സിപിഎമ്മിനും മുഖ്യമന്ത്രി പിണറായി വിജയനും മാത്രമാകുന്നുവെന്ന നിരീക്ഷണമാണ് പുറത്തുവരുന്നത്. ശബരിമല വിഷയം വിധിയെഴുതിയ തിരഞ്ഞെടുപ്പില്‍ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിച്ച ആനുകൂല്യംപോലും ഫലത്തില്‍ എല്‍ഡിഎഫിന് നേടാന്‍ സാധിച്ചില്ലായെന്നത് കനത്ത തിരിച്ചടിയായി വിലയിരുത്തപ്പെടുന്നു.
സുപ്രീകോടതി വിധിയുടെ മറവില്‍ അര്‍ധരാത്രി വേഷപ്രച്ഛന്നരായി ശബരിമലയിൽ യുവതികളെ കയറ്റിയ പിണറായി വിജയന്‍റെ ധാർഷ്ട്യത്തിനുള്ള മറുപടിയായാണ് എൽഡിഎഫിന്‍റെ തിരിച്ചടി കണക്കാക്കുന്നത്. സ്ത്രീ വോട്ടർമാർ പ്രതികാര ബുദ്ധിയോടെ പിണറായി വിജയൻ സർക്കാരിനെതിരെ വിധിയെഴുതി എന്നാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്.
പരാജയത്തിന്‍റെ ഉത്തരവാദിത്തം പിണറായി വിജയനാകുന്നതോടെ പാർട്ടിയിലും സർക്കാരിലും ചോദ്യം ചെയ്യപ്പെടാത്ത നേതാവെന്ന പ്രതിച്ഛായ പിണറായി വിജയന് നഷ്ടമാകുകയാണ്. ഉപതെരഞ്ഞെടുപ്പുകൾ പടിവാതിൽക്കൽ എത്തിനിൽക്കേ ചരിത്രത്തിൽ ഇല്ലാത്ത വിധം സിപിഎം നേരിടുന്ന ഈ പ്രതിസന്ധി പിണറായി വിജയൻ എങ്ങനെ നേരിട്ട് അതിജീവിക്കുമെന്നതും ശ്രദ്ധേയമാണ്.
മന്ത്രിസഭാ പുനഃസംഘടനയിലൂടെ എൽഡിഎഫ് സർക്കാരിന്‍റെ പ്രതിച്ഛായ മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്ന സിപിഎം പിണറായി വിജയൻ എന്ന മുഖ്യമന്ത്രിയെ എങ്ങനെ കൈകാര്യം ചെയ്യും എന്നതും വിലയിരുത്തപ്പെടേണ്ടതാണ്.

