Sunday, January 11, 2026

ക്ലാസ് മുറി ശുചിയാക്കാനെത്തിയവരെ കാത്തിരുന്നത് ‘മൂര്‍ഖന്‍’; പിന്നെ സംഭവിച്ചത് ഇങ്ങനെ…

കണ്ണൂർ: കോവിഡ് പടർന്നുപിടിച്ചതു മൂലം സംസ്ഥാനത്തെ സ്കൂളുകളെല്ലാം ഒന്നരവർഷത്തിലധികമായി അടഞ്ഞുകിടക്കുകയാണ്. എന്നാൽ ഇപ്പോൾ കോവിഡിന്റെ തീവ്രത (Kerala Covid) കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ സ്കൂളുകൾ തുറക്കാനുളള തീരുമാനത്തിലാണ് സർക്കാരും അധികൃതരും. ഇതോടനുബന്ധിച്ച് ക്ലാസ് മുറികളുൾപ്പെടെ ശുചീകരിക്കാനുളള നീക്കത്തിലാണ് സ്കൂൾ അധികൃതർ. ഇതിന്റെ ഭാഗമായി കണ്ണൂരില്‍ ഒരു സ്കൂളിലെ ക്ലാസ് മുറി ശുചിയാക്കാനെത്തിയവരെ കാത്തിരുന്നത് ‘മൂര്‍ഖന്‍’ പാമ്പായിരുന്നു.

സ്കൂളും പരിസരവും ശുചീകരിക്കാൻ എത്തിയവരാണ് പാമ്പിനെ കണ്ടെത്തിയത്‌. കണ്ണൂർ മയ്യിലെ ഐ.എം.എൻ.എസ് ഗവ. ഹയർ സെക്കണ്ടറി സ്കൂളിലാണ് മൂർഖൻ പാമ്പിനെ കണ്ടെത്തിയത്. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പിടികൂടിയ മൂർഖനെ വനത്തിലേക്ക് വിട്ടയച്ചു. അതേസമയം എല്ലാവരും ക്ലാസ് മുറികളും സ്കൂൾ പരിസരവും വൃത്തിയാക്കുമ്പോൾ ജാഗ്രത പാലിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

Related Articles

Latest Articles