Friday, May 17, 2024
spot_img

കെജ്‌രിവാളിന്റെ പഴയ രാജ്യസ്നേഹ പോസ്റ്റുകൾ കുത്തിപ്പൊക്കി സോഷ്യൽ മീഡിയ !

എഎപി നേതാവും ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജിരിവാള്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ ചോദ്യം ചെയ്യലിന് ഹാജാരാകാത്തതില്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായ പരിഹാസം ഉയരുകയാണ്. എഎപി പാര്‍ട്ടി രൂപീകരിച്ചതിനും അതിനു മുമ്പുമുള്ള സമൂഹ മാധ്യമങ്ങളിലെ പോസ്റ്റ് കുത്തിപ്പൊക്കിയാണ് ആളുകളുടെ വിമര്‍ശനം. ഇഡി പല തവണ നോട്ടീസ് നല്‍കിയിട്ടും എന്തുകൊണ്ടാണ് ആളുകള്‍ ഹാജരാകാത്തത് എന്ന് രാജ്യസ്‌നേഹിയായ ഒരു വ്യക്തി എന്ന നിലയില്‍ തന്റെ തല താഴ്ന്നുപോവുകയാണ്. അഴിമതി ആരോപണങ്ങളില്‍ ഉള്‍പ്പെട്ടവര്‍ എന്തുകൊണ്ട് രാജിവെച്ച് പുറത്തുപോകുന്നില്ല എന്ന കേജ്‌രിവാളിന്റെ പഴയ ട്വീറ്റ് കുത്തിപ്പൊക്കിയാണ് സമൂഹ മാധ്യമങ്ങളിൽ വിമശനം ഉയരുന്നത്. ഹാജരാകാന്‍ ആവശ്യപ്പെട്ട് നിരന്തരം ഇ ഡി നോട്ടീസുകള്‍ അയച്ചിട്ടും അരവിന്ദ് കേജ്‌രിവാള്‍ ഹാജരാകാതെ ഒഴിഞ്ഞുമാറുകയായിരുന്നു. മുഖ്യമന്ത്രി, പ്രതി, സാക്ഷി, എഎപി ദേശീയ കണ്‍വീനര്‍ എന്നിവയില്‍ ഏതു വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയാണ് തന്നെ ചോദ്യംചെയ്യാന്‍ വിളിപ്പിച്ചതെന്ന് അന്വേഷണ ഏജന്‍സി വ്യക്തമാക്കണം എന്നായിരുന്നു കേജ്‌രിവാള്‍ ആവശ്യപ്പെട്ടത്. അതേസമയം, കഴിഞ്ഞ ദിവസം ഹാജരാകാന്‍ ആവശ്യപ്പെട്ടത് തള്ളി കേജ്‌രിവാള്‍ പത്തു ദിവസത്തെ വിപാസന ധ്യാനത്തിന് അജ്ഞാത കേന്ദ്രത്തിലാണ്.

ചോദ്യംചെയ്യലിനുള്ള ഇഡിയുടെ നിര്‍ദേശം രണ്ടാംതവണയാണ് മുഖ്യമന്ത്രി അവഗണിക്കുന്നത്. മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാലിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യലിനായി വിളിച്ചിരിക്കുന്നത്. കഴിഞ്ഞ നവംബര്‍ 2 ന് ഹാജരാകാന്‍ കെജ്രിവാളിനോട് ഇ.ഡി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇഡി നീക്കം നിയമവിരുദ്ധവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് ആരോപിച്ച് അദ്ദേഹം ഹാജരായിരുന്നില്ല. മദ്യക്കച്ചവടക്കാര്‍ക്ക് ലൈസന്‍സ് നല്‍കാനുള്ള ഡല്‍ഹി സര്‍ക്കാരിന്റെ 2021-22 ലെ എക്‌സൈസ് നയമാണ് വലിയ കേസിലേക്ക് എത്തിയിരിക്കുന്നത്. കൈക്കൂലി വാങ്ങി ചില ഡീലര്‍മാര്‍ക്ക് അനുകൂലമായി ലൈസന്‍സ് നല്‍കി എന്നതാണ് പ്രധാന ആരോപണം. എന്നാൽ എഎപി ഇതിനെ ശക്തമായി നിഷേധിച്ചു. പക്ഷേ പിന്നീട് നയം റദ്ദാക്കുകയും ചെയ്തു. എഎപിയുടെ ഈ നടപടിയെത്തുടർന്ന് ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വികെ സക്‌സേന സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്യുകയായിരുന്നു. എക്‌സൈസ് നയം നടപ്പാക്കിയതിലെ ചട്ടലംഘനങ്ങളും നടപടിക്രമങ്ങളിലെ പിഴവുകളും സംബന്ധിച്ച് അന്വേൽണം നടത്തണമെന്നായിരുന്നു ആവശ്യം. ഉപമുഖ്യമന്ത്രിയുടെ വീടുൾപ്പെടെ രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ കേന്ദ്ര അന്വേഷണ ഏജൻസികൾ ഒന്നിലധികം തവണ പരിശോധന നടത്തിയിരുന്നു. അഴിമതി ആരോപണത്തെച്ചൊല്ലി എഎപിയും ബിജെപിയും തമ്മിൽ വലിയ പോര് നടക്കുന്നുണ്ട്.

Related Articles

Latest Articles