Saturday, April 27, 2024
spot_img

പോപ്പുലര്‍ ഫ്രണ്ടിനേയും എസ്ഡിപിഐയെയും നിരോധിക്കാനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍

ബെംഗളൂരു: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ(പിഎഫ്‌ഐ)യെയും സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ(എസ്ഡിപിഐ)യെയും നിരോധിക്കാനുള്ള തീരുമാനവുമായി കര്‍ണാടക സര്‍ക്കാര്‍. മംഗളൂരുവിലെ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഇരുസംഘടനകളെയും നിരോധിക്കാനുള്ള നീക്കങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചത്. കഴിഞ്ഞദിവസം കര്‍ണാടക വിദ്യാഭ്യാസ മന്ത്രി എസ്. സുരേഷ് കുമാറും ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

പിഎഫ്‌ഐയെയും എസ്ഡിപിഐയെയും നിരോധിക്കാന്‍ സര്‍ക്കാരിന് പദ്ധതിയുണ്ടെന്നായിരുന്നു എസ്.സുരേഷ് കുമാര്‍ അറിയിച്ചത്. ഇരുസംഘടനകളും കലാപത്തിന് പ്രേരിപ്പിക്കുന്നവരും സമൂഹത്തിലെ സമാധാനം നഷ്ടപ്പെടുത്തുന്നവരാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഈ സംഘടനകള്‍ക്ക് പരിഷ്‌കൃത സമൂഹത്തില്‍ ഒരു സ്ഥാനവുമില്ല. അവരുടെ പ്രവര്‍ത്തനങ്ങള്‍ സാമൂഹികവിരുദ്ധമാണ്. ഈ രണ്ട് സംഘടനകളും നിരോധിക്കേണ്ടത് ആവശ്യമാണ്. ഇക്കാര്യം മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്യും- അദ്ദേഹം വ്യക്തമാക്കി.

Related Articles

Latest Articles