Thursday, May 9, 2024
spot_img

ഒരു കൊടി പൊക്കാൻ പോലും അറിയില്ല;നാണം കെട്ട് കോണ്ഗ്രെസ്സുകാർ

തിരുവനന്തപുരം: കോണ്‍ഗ്രസ് സ്ഥാപക ദിനത്തില്‍ കെ.പി.സി.സിയില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ കോണ്‍ഗ്രസ് പതാക ഉയര്‍ത്താന്‍ ശ്രമിച്ചു. എന്നാല്‍ പതാക ഉയര്‍ന്നില്ല. പല തവണ ഉയര്‍ത്തികെട്ടാന്‍ ശ്രമിച്ചുവെങ്കിലും പതാക താഴേക്ക് ഊര്‍ന്നു വരികയായിരുന്നു. കേരള പ്രദേശ് കോണ്‍ഗ്രസ് ആസ്ഥാനമായ ഇന്ദിര ഭവനിലായിരുന്നു സംഭവം.

ഇതിനിടെ നേതാക്കള്‍ സേവാദള്‍ പ്രവര്‍ത്തകരോട് കയര്‍ത്തു സംസാരിച്ചു. ഒരു പതാക പോലും കെട്ടാന്‍ അറിയാത്തവര്‍ എന്ത് സേവാദള്‍ പ്രവര്‍ത്തകര്‍ ആണെന്ന ചോദ്യവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി അടക്കമുള്ളവര്‍ രംഗത്തെത്തി. തുടര്‍ന്ന് പതാക ഉയര്‍ത്താതെ അഴിച്ചു വച്ചു. താഴ്‌ത്തി കെട്ടുന്നത് ഉചിതമല്ല എന്ന നേതാക്കന്മാരുടെ തീരുമാന പ്രകാരമാണിത് .

ഇതിനിടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകരെ സേവാദള്‍ പ്രവര്‍ത്തകര്‍ തടഞ്ഞു. മാദ്ധ്യമ പ്രവര്‍ത്തകരെ അനുകൂലിച്ചു ചില നേതാക്കളും രംഗത്തെത്തി. പതാക ഉയര്‍ത്താന്‍ പറ്റാത്തത്തിനു മാദ്ധ്യമ പ്രവര്‍ത്തകര്‍ എന്ത് പിഴച്ചു, അവരെ എന്തിനു തടയണം എന്നായിരുന്നു ചോദ്യം. തുടര്‍ന്ന് പതാക ഉയര്‍ത്താതെ നേതാക്കള്‍ പാര്‍ട്ടി സ്ഥാപക ദിനം ആചരിച്ചു.

Related Articles

Latest Articles