Saturday, April 27, 2024
spot_img

സാമൂഹിക നീതിയോടുള്ള പ്രതിബദ്ധത കാണിക്കുന്നതിനായി പട്ടികജാതി-പട്ടികവര്‍ഗ സംവരണം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനമെടുത്ത് കര്‍ണാടക സര്‍ക്കാര്‍; തീരുമാനമെടുത്തത് ജസ്റ്റിസ് നാഗമോഹന്‍ദാസ് കമ്മിറ്റി റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്തതിന് ശേഷം

കർണാടക : പട്ടികജാതി-പട്ടികവര്‍ഗ സംവരണം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനമെടുത്ത് കര്‍ണാടക സര്‍ക്കാര്‍. വരുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് സുപ്രധാന തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. പട്ടികജാതി വിഭാഗങ്ങള്‍ക്കുള്ള സംവരണം 15 ശതമാനത്തില്‍ നിന്ന് 17 ശതമാനമായും പട്ടികവര്‍ഗക്കാര്‍ക്കുള്ള സംവരണം 3 ശതമാനത്തില്‍ നിന്ന് 7 ശതമാനമായും ഉയര്‍ത്താനാണ് തീരുമാനിച്ചിരിക്കുന്നത്.

ജനസംഖ്യാനുപാതികമായി പട്ടികജാതി-പട്ടികവര്‍ഗ സംവരണം വര്‍ദ്ധിപ്പിക്കണമെന്നത് ദീര്‍ഘകാലമായുള്ള ആവശ്യമാണെന്ന്
ജസ്റ്റിസ് നാഗമോഹന്‍ദാസ് കമ്മിറ്റി റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ ഇരുസഭകളിലെയും നേതാക്കളുടെ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച ശേഷം മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. ഇതനുസരിച്ച് പട്ടികജാതി വിഭാഗങ്ങള്‍ക്കുള്ള സംവരണം 17 ശതമാനമായും പട്ടികവര്‍ഗക്കാര്‍ക്ക് 7 ശതമാനമായും വര്‍ദ്ധിപ്പിക്കാന്‍ ഏകകണ്ഠമായി തീരുമാനിച്ചു.

ഈ യോഗത്തിന് മുന്നോടിയായി സര്‍വകക്ഷി യോഗത്തില്‍ മുതിര്‍ന്ന നേതാക്കളുമായി വിഷയം ചര്‍ച്ച ചെയ്തിരുന്നു. കൂടാതെ, സാമൂഹിക നീതിയോടുള്ള പ്രതിബദ്ധത കാണിക്കുന്നതിനായി എസ്സി/എസ്ടി സംവരണം ഉയര്‍ത്താനും ഇക്കാര്യത്തില്‍ നിയമനടപടി സ്വീകരിക്കാനും രാവിലെ ചേര്‍ന്ന ബി.ജെ.പി കോര്‍ കമ്മിറ്റി യോഗത്തില്‍ തീരുമാനിച്ചിരുന്നു .

ജസ്റ്റിസ് നാഗമോഹന്‍ ദാസ് കമ്മിറ്റി റിപ്പോര്‍ട്ടിലെ എല്ലാ ശുപാര്‍ശകളും ചര്‍ച്ച ചെയ്യാന്‍ ശനിയാഴ്ച്ച മന്ത്രിസഭാ യോഗം ചേരും. ഇതു സംബന്ധിച്ച് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കും. വരും ദിവസങ്ങളില്‍, എല്ലാ പാര്‍ട്ടികളുടെയും വിദഗ്ധരുമായും നേതാക്കളുമായും കൂടിയാലോചിച്ച് എസ്സി/എസ്ടികള്‍ക്കിടയിലെ ആഭ്യന്തര സംവരണം സംബന്ധിച്ച തീരുമാനങ്ങളും കൈക്കൊള്ളും.

Related Articles

Latest Articles