Tuesday, April 30, 2024
spot_img

ശതചണ്ഡികാ മഹായജ്ഞത്തിന് തുടക്കമായി; ശ്രീ ജ്ഞാനാംബിക റിസേർച്ച് ഫൗണ്ടേഷൻ ഫോർ വേദിക് ലിവിങ്ങിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന യജ്ഞം ആരംഭിച്ചു, തത്സമയ കാഴ്ചകളുമായി തത്വമയി നെറ്റ്‌വർക്ക്

തിരുവനന്തപുരം: ശ്രീ ജ്ഞാനാംബികാ റിസേർച്ച് ഫൌണ്ടേഷൻ ഫോർ വേദിക് ലിവിങ്ങിന്റെ ആഭിമുഖ്യത്തിൽ ലോകക്ഷേമത്തിനായി നടത്തുന്ന ശത ചണ്ഡികാ മഹായജ്ഞത്തിന് തുടക്കമായി. തിരുവനന്തപുരം ഭജനപ്പുര കൊട്ടാരത്തിൽ വച്ചാണ് യജ്ഞം നടക്കുക. ദേവീ മാഹാത്മ്യത്തിലെ 700 മഹാമന്ത്രങ്ങളും നൂറ് ആവർത്തി പാരായണം ചെയ്ത് മുഴുവൻ മന്ത്രങ്ങളും തിലമിശ്രിതശർക്കരപായസ്സം, നെയ്യ്, പൊരി എള്ള് തുടങ്ങിയ ദ്രവ്യങ്ങളാൽ ഹോമം ചെയ്ത് പരിവാര ദേവതകൾക്ക് ബലിദർപ്പണം ചെയ്യുന്നതാണ് ശതചണ്ഡികാ മഹായജ്ഞം. ചണ്ഡികാ ദുർഗ്ഗാ പരമേശ്വരിയുടെ ഷോഡശോപചാര പൂജ, നവാക്ഷരീ മൂലമന്ത്ര ജപഹോമം, സപ്തമാതൃ പൂജ, നവകന്യകാ പൂജ ഇവയെല്ലാം ഈ ഹോമത്തിന്റെ ഭാഗമാകുന്നു. ഇന്ന് രാവിലെ 05:30 ന് ഗോപൂജയോടെ ആരംഭിച്ച ഹോമം ഉച്ചക്ക് 02:00 മണിക്ക് അവസാനിക്കും. ഇതോടനുബന്ധിച്ച് നാളെ ദേവകീനന്ദനാശ്രമ സ്വാമിപാദപൂജ, ശ്രീചക്ര പൂജ സൗന്ദര്യ ലഹരി പാരായണം തുടങ്ങിയവ ഉണ്ടായിരിക്കും.

ശതചണ്ഡികായജ്ഞത്തിനു മുന്നോടിയായുള്ള ദേവി മാഹാത്മ്യ പാരായണം ഒക്ടോബർ രണ്ടിന് ആരംഭിച്ചിരുന്നു. ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ CA ശിവരാമൻ PK യുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന സമ്മേളനത്തിൽ പത്മശ്രീ ഡോ. നല്ലി കുപ്പുസ്വാമി ചെട്ടി, കുമ്മനം രാജശേഖരൻ, രാജകുടുംബാംഗം ആദിത്യ വർമ്മ തമ്പുരാൻ, ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന പ്രമുഖ് ഷാജു വേണുഗോപാൽ, CA രഞ്ജിത്ത് കാർത്തികേയൻ തുടങ്ങിയ പ്രമുഖർ പങ്കെടുത്തിരുന്നു. യാഗങ്ങളും യജ്ഞങ്ങളും നടത്തുന്നത് വളരെയധികം ദുഷ്‌കരമായ ആധുനിക കാലഘട്ടത്തിൽ നടത്തപ്പെടുന്ന ഈ യജ്‌ഞത്തിന്റെ തത്സമയക്കാഴ്ചകൾ തത്വമയി നെറ്റ്‌വർക്കിലൂടെ ഇന്ന് പുലർച്ചെ 05:30 മുതൽ ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്കെത്തികൊണ്ടിരിക്കുകയാണ്. തത്സമയ കാഴ്ച്ചകൾക്കായി ഈ ലിങ്കിൽ പ്രവേശിക്കാം.

http://bit.ly/3Gnvbys

Related Articles

Latest Articles