Friday, October 2, 2026

മതപരിവര്‍ത്തന നിരോധന ബില്‍ പാസാക്കി കര്‍ണാടക നിയമസഭാ കൗണ്‍സില്‍; ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര അവതരിപ്പിച്ച ബില്‍ പാസാക്കിയത് ശബ്ദവോട്ടിൽ

ബെംഗളൂരു: മതപരിവര്‍ത്തന നിരോധന ബില്‍ പാസാക്കി കര്‍ണാടക. പ്രതിപക്ഷ എതിര്‍പ്പ് മറികടന്നാണ് കര്‍ണാടക നിയമസഭാ കൗണ്‍സില്‍ വിവാദ മതപരിവര്‍ത്തന നിരോധന ബില്‍ പാസാക്കിയത്. ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര അവതരിപ്പിച്ച ബില്‍ ശബ്ദവോട്ടോടെയായിരുന്നു പാസാക്കിയത്.

കര്‍ണാടക നിയമസഭാ അസംബ്ലിയില്‍ ബില്‍ നേരത്തെ പാസാക്കിയിരുന്നു. ബില്‍ ഭരണഘടനാ അവകാശങ്ങള്‍ക്ക് എതിരാണെന്നും പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് സഭയിൽ നിന്നും കോൺഗ്രസ് ഇറങ്ങി പോയി. പുതിയ നിയമപ്രകാരം നിർബന്ധിത പരിവർത്തനം നടത്തിയാൽ അഞ്ചു വർഷം തടവുശിക്ഷയും 25,000 രൂപ പിഴയും ചുമത്തും.

ചെറിയ കുട്ടികളെയും സ്ത്രീകളെയും എസ്‍സി/എസ്‌ടി വിഭാഗക്കാരെയും മതം മാറ്റിയാൽ മൂന്നുമുതൽ 10 വർഷം വരെ തടവുശിക്ഷ ലഭിക്കും. 50,000 രൂപ പിഴയും അടക്കണം . കൂട്ട മതപരിവർത്തനത്തിന് 10 വർഷം തടവും ഒരു ലക്ഷം വരെ പിഴയുമാണ് ശിക്ഷ. നിര്‍ബന്ധിത മതപരിവര്‍ത്തനം തടയുകയാണ് ബില്ലിലൂടെ ലക്ഷ്യമിടുന്നതെന്നും ആരുടേയും സ്വാതന്ത്ര്യത്തെ വിലക്കില്ലെന്നും ബില്‍ അവതരിപ്പിച്ചുകൊണ്ട് നിയമമന്ത്രി ജെ സി മധുസ്വാമി വ്യക്തമാക്കി.

Related Articles

Latest Articles