Friday, October 9, 2026

രാഹുൽ ഗാന്ധിക്ക് ഭക്ഷ്യവിഷബാധ; കേരളത്തിലെ പ്രചാരണ പരിപാടികൾ റദ്ദാക്കി

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഇന്നത്തെ കേരള പര്യടനം റദ്ദാക്കി. 22ന് രാഹുല്‍ പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങള്‍ റദ്ദാക്കിയതായി കെപിസിസി ആക്ടിങ് പ്രസിഡന്റ് എം.എം.ഹസനാണ് അറിയിച്ചത്. തൃശ്ശൂർ, മാവേലിക്കര, ആലപ്പുഴ മണ്ഡലങ്ങളിലായിരുന്നു രാഹുലിന്റെ പരിപാടികൾ.

ഞായറാഴ്ച ജാർഖണ്ഡിലെ റാഞ്ചിയിൽ ഇന്ത്യ മുന്നണി നടത്തിയ സംയുക്ത റാലിയിലും രാഹുൽ പങ്കെടുത്തില്ല. പെട്ടെന്നുണ്ടായ ശാരീരിക അസ്വസ്ഥതകൾ കാരണമാണ് രാഹുൽ പങ്കെടുക്കാത്തത് എന്നാണ് പാർട്ടി അറിയിച്ചത്. രാഹുലിന് ഭക്ഷ്യവിഷബാധയേറ്റെന്ന് കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ പറഞ്ഞു.

Related Articles

Latest Articles