Thursday, September 24, 2026

കാര്യവട്ടം ഏകദിന മത്സരം ; ഇന്ത്യ-ശ്രീലങ്ക ടീമുകൾ ഇന്നെത്തും, നാളെ ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ ഇരു ടീമുകൾക്കും പരിശീലനം

തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ നടക്കാനിരിക്കുന്ന ഏകദിന മത്സരത്തിനായി ഇന്ത്യ, ശ്രീലങ്ക ടീമുകൾ ഇന്ന് തിരുവനന്തപുരത്തെത്തും. കൊൽക്കത്തയിൽ നിന്ന് പ്രത്യേക വിമാനത്തിലാണ് ഇരു ടീമുകളും എത്തുക. . നാളെ ഇരു ടീമുകളും ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങും ഉച്ചയ്ക്ക് ഒരു മണി മുതല്‍ നാല് മണിവരെ ലങ്കയും അഞ്ച് മണി മുതല്‍ എട്ട് വരെ ഇന്ത്യന്‍ ടീമും പരിശീനാം നടത്തും.

ബാറ്റിംഗ് ട്രാക്കാണ് മത്സരത്തിനായി ഒരുക്കിയിരിക്കുന്നത് . പരമാവധി റണ്‍സ് ബാറ്റര്‍മാര്‍ക്ക് നേടാന്‍ കഴിയുന്ന രീതിയിലാണ് പിച്ച് തയ്യാറാക്കിയിരിക്കുന്നത് എന്നാണ് ക്യുറേറ്റര്‍മാര്‍ നല്‍കുന്ന വിവരം. മത്സരത്തിനുള്ള ടിക്കറ്റ് വില്‍പന പുരോഗമിക്കുകയാണ്. ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് മത്സരം നടക്കുന്നത് ആയതിനാൽ കനത്ത വെയില്‍ പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്കയുണ്ട്. ടിക്കറ്റിന്‍റെ വിലയുമായുള്ള വിവാദങ്ങൾ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. നാല്‍പതിനായിരം പേര്‍ക്ക് കളി കാണാനുള്ള സൗകര്യം സ്റ്റേഡിയത്തിനുണ്ട്.

Related Articles

Latest Articles