Thursday, October 15, 2026

എക്സൈസും ലഹരിവിരുദ്ധ സമിതിയും ചേർന്ന് നടത്തിയ റെയ്‌ഡിൽ ചാരായ വാറ്റ് കേന്ദ്രം കണ്ടെത്തി നശിപ്പിച്ചു;പ്രതികൾ ഓടി രക്ഷപ്പെട്ടു;അന്വേഷണം ആരംഭിച്ചു

കോഴിക്കോട്: ചമൽ – എട്ടേക്ര ലഹരി വിരുദ്ധ സമിതിയും താമരശ്ശേരി എക്സൈസ് റേഞ്ച് പാർട്ടിയും
ചേർന്ന് നടത്തിയ റെയ്‌ഡിൽ ചാരായ വാറ്റ് കേന്ദ്രം കണ്ടെത്തി നശിപ്പിച്ചു. എട്ടേക്ര, പൂവന്മല ഭാഗങ്ങളിലാണ്
റെയ്‌ഡ്‌ നടന്നത്.പരിശോധനയിൽ കുഴികളിലായി സൂക്ഷിച്ച 500 ലിറ്റർ വാഷും 28.5 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും കണ്ടെത്തി.സംഭവത്തിലെ പ്രതികൾ ഓടി രക്ഷപ്പെട്ടു. എക്സൈസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഇതിന് മുമ്പും കട്ടിപ്പാറ ഗ്രാമ പഞ്ചായത്തിലെ പൂവൻമല ഭാഗങ്ങളിൽ നടത്തിയ എക്സൈസ് റെയ്ഡിൽ വാറ്റു കേന്ദ്രങ്ങൾ കണ്ടെത്തുകയും നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

Related Articles

Latest Articles