Wednesday, October 7, 2026

കാസർഗോഡ് കനത്ത മഴയിൽ മരം കടപുഴകി വീണു ; വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

കാസർഗോഡ് : കനത്ത മഴയിലും കാറ്റിലും പുത്തിഗെയിൽ സ്‌കൂളിന് സമീപം മരം കടപുഴകി വീണ് സ്കൂൾ വിദ്യാർഥിനിക്ക് ദാരുണാന്ത്യം. സംഭവത്തിൽ അംഗഡിമൊഗറിലെ ബി.എം.യൂസഫ് – ഫാത്തിമ സൈനബ ദമ്പതികളുടെ മകളും അംഗഡിമൊഗർ ജിഎച്ച്എസ്എസ് സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയുമായ ആയിഷത്ത് മിൻഹ (11) യാണ് മരിച്ചത്.

വൈകുന്നേരം ക്ലാസ് കഴിഞ്ഞ സ്കൂൾ ബസിലേക്ക് കയറാൻ പോകവേയായിരുന്നു അപകടം. ഒപ്പമുണ്ടായിരുന്ന മറ്റൊരു കുട്ടിക്കും അപകടത്തിൽ പരിക്കേറ്റു.

Related Articles

Latest Articles