Thursday, April 25, 2024
spot_img

നിരോധന ഉത്തരവ് പിൻവലിച്ച നടപടിക്ക് പിന്നാലെ കാസർഗോഡ് ജില്ലാ കളക്ടർ അവധിയിലേക്ക്; വ്യക്തിപരമായ കാരണങ്ങളാലാണെന്ന് വിശദീകരണം

കാസർഗോഡ്: കാസർഗോഡ് ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് അവധിയിലേക്ക് പോകുന്നു. വ്യക്തിപരമായ കാരണങ്ങളാലാണ് അവധിയിൽ പ്രവേശിച്ചതെന്നാണ് കളക്ടർ നൽകുന്ന വിശദീകരണം.

നാളെ മുതൽ ഫെബ്രുവരി ഒന്ന് വരെയാണ് കളക്ടറുടെ അവധി. പകരം ചുമതല എഡിഎമ്മിനായിരിക്കും. സിപിഎം ജില്ലാ സമ്മേളനവുമായി ബന്ധപ്പെട്ട വിവാദത്തിനിടെയാണ് ഈ അവധി.

ജില്ലയിലെ പൊതുപരിപാടി നിരോധന ഉത്തരവ് പിൻവലിച്ച കാസർഗോഡ് ജില്ലാ കളക്ടറുടെ നടപടി വലിയ വിമർശനങ്ങൾക്ക് വഴിയൊരുക്കുകയും, ഹൈക്കോടതിയിൽ നിന്നും കളക്ടർക്ക് വിമർശനം നേരിടുകയും ചെയ്തിരുന്നു.

ഇതിനു പിന്നാലെയാണ് കളക്ടർ അവധിയിൽ പ്രവേശിച്ചത്. നിയന്ത്രണങ്ങൾ പിൻവലിച്ച കളക്ടറുടെ ഉത്തരവ് വ്യക്തമായില്ലെന്നാണ് ഹൈക്കോടതി പറഞ്ഞത്.

അതേസമയം കഴിഞ്ഞ ദിവസം കോവിഡ് അവലോകന യോഗം കഴിഞ്ഞതിന് പിന്നാലെയാണ് കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് രാഷ്‌ട്രീയ പാർട്ടികളുടെ പൊതു യോഗം വിലക്കിയത്.

എന്നാൽ രണ്ട് മണിക്കൂറിനകം തീരുമാനം പിൻവലിക്കുകയായിരുന്നു. സിപിഎമ്മിന്റെ സമ്മർദ്ദം മൂലമാണ് കളക്ടർ തീരുമാനം പിൻവലിച്ചതെന്ന ആരോപണമാണ് ഉയർന്നത്.

Related Articles

Latest Articles