Sunday, October 25, 2026

കാസര്‍കോട്ട് വൻ ലഹരിവേട്ട!;കാറിൽ കടത്താൻ ശ്രമിച്ച 1.14 കിലോ കഞ്ചാവുമായി രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പിടിയില്‍

കാസര്‍കോട്: കാറിൽ കടത്താൻ ശ്രമിച്ച 1.14 കിലോ കഞ്ചാവുമായി രണ്ട് ഡി വൈ എഫ് ഐ പ്രവർത്തകർ പിടിയിൽ.കുണ്ടംകുഴിയിലാണ് സംഭവം.കുണ്ടംകുഴി കുമ്പാറത്തോട് എ ജെ ജിതിന്‍ (29), ബീംബുങ്കാല്‍ കെ വി മിഥുന്‍ (25) എന്നിവരെയാണ് ബേഡകം പോലീസ് അറസ്റ്റ് ചെയ്തത്

ജിതിന്‍ എസ് എഫ് ഐ ബേഡകം മുന്‍ ഏരിയാ സെക്രട്ടറിയാണ്. ചൊവ്വാഴ്ച രാവിലെ കുണ്ടംകുഴി നിടുംബയയില്‍ നടത്തിയ വാഹന പരിശോധനയ്ക്കിടയിലാണ് ഇവരുടെ വാഹനത്തില്‍ നിന്നും പോലീസ് കഞ്ചാവ് കണ്ടെത്തിയത്. ബെംഗളൂരുവില്‍ നിന്ന് ബസില്‍ സുള്ള്യയില്‍ എത്തിച്ച കഞ്ചാവ് അവിടെ നിന്നും കാറില്‍ കാസര്‍കോട് കുണ്ടംകുഴിയിലേക്ക് കൊണ്ട് വരികയായിരുന്നു. പ്രതികളെ കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

Related Articles

Latest Articles