Friday, May 3, 2024
spot_img

സ്വാതന്ത്ര്യ ദിനത്തിൽ ത്രിവർണ്ണമണിയാൻ ഷേർ ഇ കശ്മീർ സ്റ്റേഡിയം ഒരുങ്ങുന്നു

ശ്രീനഗർ: സ്വാതന്ത്ര്യദിനത്തിൽ ത്രിവർണ്ണ പതാകയണിയാൻ തയ്യാറെടുക്കുകയാണ് ശ്രീനഗറിലെ ഷേർ ഇ കശ്മീർ സ്റ്റേഡിയം. കശ്മീർ പതാകക്ക് പകരം കശ്മീരിലാകമാനം ത്രിവർണ്ണ പതാക പാറിക്കളിക്കുന്നതിന് സാക്ഷ്യം വഹിക്കാൻ നിരവധി ആളുകൾ സ്റ്റേഡിയത്തിലെത്തുമെന്നാണ് കണക്ക് കൂട്ടുന്നത്.

കശ്മീരിന് പ്രത്യേക ആനുകൂല്യങ്ങൾ നൽകുന്ന ഭരണഘടനാ വകുപ്പുകളായ 370ഉം 35 എ യും എടുത്ത് കളഞ്ഞതോടെയാണ് കശ്മീരിന്‍റെ പതാക അപ്രസക്തമാകുകയും പകരം ഇന്ത്യൻ പതാക സ്ഥാനം പിടിക്കുകയും ചെയ്തത്.

സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്കായി അവസാന വട്ട മിനുക്കു പണികൾ സ്റ്റേഡിയത്തിൽ പുരോഗമിക്കുകയാണ്. പന്ത്രണ്ടായിരം പേർക്ക് ഇരിക്കാൻ സൗകര്യമുള്ള സ്റ്റേഡിയമാണ് ഇത്. ഗവർണ്ണർ സത്യപാൽ മാലിക് ആഘോഷങ്ങൾക്ക് നേതൃത്വം നൽകുമെന്നാണ് സൂചന.

കശ്മീരിൽ സ്ഥിതിഗതികൾ ഇപ്പോൾ ശാന്തമാണ്. കഴിഞ്ഞ ആറ് ദിവസങ്ങളായി കശ്മീരിൽ അക്രമസംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ജനങ്ങൾക്ക് ഈദ് ആഘോഷിക്കാൻ വേണ്ടി സർക്കാർ നിയന്ത്രണങ്ങളിൽ ഇളവ് നൽകിയിരുന്നു. ഈദിനെയും തുടർന്ന് വരുന്ന സ്വാതന്ത്ര്യ ദിനാഘോഷങ്ങളെയും വരവേൽക്കാനൊരുങ്ങിയിരിക്കുകയാണ് കശ്മീരിലെ ജനങ്ങൾ.

Related Articles

Latest Articles