Saturday, April 20, 2024
spot_img

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കർണ്ണാടകയിലെ പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു

ബെംഗളുരു: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കർണ്ണാടകയിലെ വെളളപ്പൊക്ക ബാധിത പ്രദേശങ്ങൾ സന്ദർശിച്ചു. ഹെലികോപ്ടറിൽ ആണ് പ്രളയബാധിത മേഖലകൾ സന്ദർശിച്ചത്. ഉച്ചയ്ക്ക് 2.30 ഓടെ കർണ്ണാടകയിലെ ബെലഗാവിൽ കേന്ദ്ര ആഭ്യന്തരമന്ത്രി എത്തി.കർണ്ണാടക മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പയും മറ്റ് ബി.ജെ.പി നേതാക്കളും കേന്ദ്ര ആഭ്യന്തരമന്ത്രിയ്‌ക്കൊപ്പം വെളളപ്പൊക്ക ബാധിത മേഖലകളിലെ സ്ഥിതിഗതികൾ വിലയിരുത്തി.

രക്ഷാപ്രവർത്തനവും പുനരധിവാസവും സംബന്ധിച്ച വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് ബി.എസ്.യെദ്യൂരപ്പയും മുതിർന്ന നേതാക്കളും അമിത്ഷായുമായി കൂടിക്കാഴ്ച നടത്തും.വെളളപ്പൊക്കത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ബന്ധുക്കൾക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. പ്രളയബാധിത പ്രദേശങ്ങളിൽ നിന്ന് രണ്ട് ലക്ഷത്തിലധികം പേരെ ഒഴിപ്പിച്ചിരുന്നു. സംസ്ഥാനത്തൊട്ടാകെയുളള 664 ദുരിതാശ്വാസ ക്യാമ്പുകളിലായി 1.61 ലക്ഷം പേർ ഉണ്ടെന്ന് യെദ്യൂരപ്പ അറിയിച്ചു. വെളളപ്പൊക്കത്തിൽ 24 പേരുടെ ജീവൻ നഷ്ടപ്പെട്ടു. 3.75 ലക്ഷം കൃഷി ഭൂമിയും ,14,000 വീടുകളും, 478 കിലോമീറ്റർ വൈദ്യുതി ലൈനുകളും തകർന്നിട്ടുണ്ട്.

കേന്ദ്രമന്ത്രി നിർമ്മല സീതരാമൻ വെളളപ്പൊക്ക ബാധിത പ്രദേശങ്ങൾ സന്ദർശിച്ചിരുന്നു.വെളളപ്പൊക്ക സാഹചര്യം കണക്കിലെടുത്ത് പ്രളയ ബാധിത ജില്ലകളിലെ എല്ലാ സ്‌കൂളുകൾക്കും കോളേജുകൾക്കും സർക്കാർ ഓഗസ്റ്റ് 15 വരെ അവധി നൽകിയിട്ടുണ്ട്. പ്രളയ ബാധിത ജില്ലകളായ ബെലഗാവി, ഉത്തരകന്നഡ എന്നിവിടങ്ങളിൽ വെളളം കുറഞ്ഞു തുടങ്ങിയിട്ടുണ്ട്. അധികം താമസിയാതെ സാധാരണ നിലയിലേക്ക് എത്തുമെന്നും അധികൃതർ അറിയിച്ചു.

Related Articles

Latest Articles