Thursday, October 1, 2026

ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കുള്ളവരെ കുറിച്ച് വിവരങ്ങൾ നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് കശ്മീർ ബോർഡർ പോലീസ്; 1 ലക്ഷം മുതൽ 5 ലക്ഷം രൂപ വരെ നൽകും

ശ്രീനഗർ: ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കുള്ളവരെ കുറിച്ച് വിവരങ്ങൾ കൈമാറുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് കശ്മീർ ബോർഡർ പോലീസ്. വിവരങ്ങൾ നൽകുന്നവർക്ക് 1 ലക്ഷം മുതൽ 5 ലക്ഷം രൂപ വരെ പാരിതോഷികമായി നൽകുമെന്ന് ബോർഡർ പോലീസ് അറിയിച്ചു. നിരോധിത ലഹരി വസ്തുക്കൾ, സ്‌ഫോടക വസ്തുക്കൾ എന്നിവ കടത്തുന്നതിനും രാജ്യത്തേയ്‌ക്ക് തീവ്രവാദികൾ നുഴഞ്ഞുകയറാനും മറ്റുമായി ഉപയോഗിക്കുന്ന ട്രാൻസ് ബോർഡർ ടണൽ കാണിച്ച് നൽകുന്നവർക്കായിരിക്കും 5 ലക്ഷം രൂപ പാരിതോഷികം ലഭിക്കുക.

അതേസമയം, മയക്കുമരുന്ന് കടത്തിനായി ഉപയോഗിക്കുന്ന ഡ്രോണുകളെ കുറിച്ചും, അന്താരാഷ്‌ട്ര അതിർത്തിയിൽ ആയുധക്കടത്ത് നടത്തുന്നവരെ കുറിച്ചും വിവരങ്ങൾ നൽകുന്നവർക്ക് 3 ലക്ഷം രൂപ പാരിതോഷികം ലഭിക്കും. വിഘടനവാദികളേയും തീവ്രവാദ ബന്ധമുണ്ടെന്ന് സംശയിക്കുന്നവരേയും കുറിച്ചുള്ള വിവരങ്ങൾ കൈമാറുന്നവർക്ക് 2 ലക്ഷം രൂപയും ലഭിക്കും.

പള്ളികൾ, മദ്രസകൾ, സ്‌കൂൾ, കോളേജ് എന്നിവ കേന്ദ്രീകരിച്ച് നടത്തുന്ന ദേശവിരുദ്ധ പ്രവർത്തനെ കുറിച്ചോ, ആയുധങ്ങൾ ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കുന്നവരെ കുറിച്ചോ വിവരങ്ങൾ നൽകുന്നവർക്ക് 1 ലക്ഷം രൂപയും പാരിതോഷികം ലഭിക്കും.

Related Articles

Latest Articles