Thursday, April 25, 2024
spot_img

കാശ്മീർ അവന്തിപോറയിൽ ഏറ്റുമുട്ടൽ ; ഭീകരനെ വധിച്ച് ഇന്ത്യൻ സൈന്യം

ശ്രീനഗർ: ജമ്മുകശ്മീർ സുരക്ഷാസേനയും ഭീകരരും തമ്മിൽ വീണ്ടും ഏറ്റുമുട്ടൽ.ബുധനാഴ്ച പുലർച്ചെയാണ് ഏറ്റമുട്ടൽ ആരംഭിച്ചത്. ഏറ്റുമുട്ടൽ ഉണ്ടായതിനെ തുടർന്ന് ഒരു ഭീകരനെ വധിച്ചതായി ജമ്മു കശ്മീർ പോലീസ് വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിൽ കശ്‍മീരിൽ സംഘർഷാവസ്ഥ രൂക്ഷമായി തുടരുകയാണ്.

ശ്രീനഗറിലെ മായിസുമയിലുണ്ടായ ഭീകരാക്രമണത്തിൽ ഒരു ഇന്ത്യൻ സൈനികൻ വീരമൃത്യു വരിച്ചിരുന്നു . സിആർപിഎഫ് ജവാന്മാർ യാത്ര ചെയ്തിരുന്ന വാഹനത്തിന് നേരെ ഭീകരൻ വെടിവയ്ക്കുകകളായിരുന്നു . കൂടെ ഉണ്ടായിരുന്ന മറ്റ് രണ്ട് ജവാന്മാർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിന് പിന്നാലെ പ്രദേശവാസികൾക്ക് നേരെയും ഭീകരരുടെ വെടിവെപ്പുണ്ടായിരുന്നു . ആക്രമണത്തിൽ രണ്ട് സാധാരണക്കാർക്ക് പരിക്ക് പറ്റിയിരുന്നു

Related Articles

Latest Articles