Sunday, September 20, 2026

കത്വ ഭീകരാക്രമണം !ഭീകരരുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന 24 പേർ കസ്റ്റഡിയിൽ ! അഞ്ച് ജില്ലകളിലെ വനമേഖലകളിൽ തെരച്ചിൽ തുടരുന്നു

ശ്രീനഗർ ∙ ജമ്മു കശ്മീരിലെ കത്വയിലുണ്ടായ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഭീകരരുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന 24 പേരെ കസ്റ്റഡിയിലെടുത്തെന്ന് അധികൃതർ അറിയിച്ചു. ഇവരുടെ ചോദ്യം ചെയ്യൽ തുടരുകയാണ്. ഭീകരർക്ക് പ്രാദേശിക സഹായം ലഭിച്ചുവെന്ന സംശയം നേരത്തെ തന്നെയുണ്ടായിരുന്നു. നിലവിൽ കത്വയ്ക്ക് പുറമേ ഉധംപൂർ, സാംബ, രജൗരി, പൂഞ്ച് ജില്ലകളിലെ വനമേഖലകളിൽ സൈന്യവും പൊലീസും തിരച്ചിൽ നടത്തുകയാണ്.

തിങ്കളാഴ്ച ഉച്ചയ്ക്കു സൈന്യത്തിന്റെ വാഹന വ്യൂഹത്തിനു നേരെയായിരുന്നു ഭീകരർ ആക്രമണം നടത്തിയത്. കഠ്‌വയിലെ മച്ചേഡി–കിണ്ട്‌ലി–മൽഹാർ റോഡില്‍ നടന്ന ആക്രമണത്തിൽ അഞ്ചു സൈനികർ വീരമൃത്യു വരിക്കുകയും 6 പേർക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. വനമേഖലയിൽ പട്രോളിംഗ് നടത്തുകയായിരുന്ന സൈനിക വാഹനത്തിനു നേരെ ഒളിച്ചിരുന്ന ഭീകരർ ഗ്രനേഡ് എറിയുകയും വെടിയുതിർക്കുകയുമായിരുന്നു. പ്രതിരോധിച്ച ഇന്ത്യൻ സൈന്യം ആറു ഭീകരരെ വധിച്ചു. ഞായറാഴ്ച രജൗറിയിലും ഭീകരാക്രമണം നടന്നിരുന്നു.

Related Articles

Latest Articles