Monday, January 12, 2026

കാവ്യക്ക് കുരുക്ക് വീണു! ശബ്ദരേഖ പുറത്ത്; തിങ്കളാഴ്ച ഹാജരാകാന്‍ കാവ്യക്ക് ക്രൈംബ്രാഞ്ച് നോട്ടീസ്

കൊച്ചി: കാവ്യയ്ക്ക് കുരുക്ക് മുറുകുന്നു, കുരുക്കായി ശബ്ദരേഖ പുറത്ത്. ദിലീപിന്റെ സഹോദരീഭര്‍ത്താവ് സുരാജും വ്യവസായി ശരതും തമ്മിലുള്ള ശബ്ദ സന്ദേശവും പുറത്ത് വന്നിരിക്കുകയാണ്.

കാവ്യയെ കുടുക്കാന്‍ വേണ്ടി കൂട്ടുകാരികള്‍ കൊടുത്ത പണിക്ക് തിരിച്ച്‌ കൊടുത്ത പണിയാണെന്നും ജയിലില്‍ നിന്ന് വന്ന കോള്‍ നാദിര്‍ഷ എടുത്തതു കൊണ്ടാണ് ദിലീപ് ചേട്ടന് പണി കിട്ടിയതെന്നും ശബ്ദരേഖയില്‍ പറയുന്നു.

കാവ്യയെ കുടുക്കാന്‍ വേണ്ടിയുള്ള പണിയായിരുന്നു അത് ചേട്ടന്‍ കയറി ഏറ്റുപിടിച്ചതാണെന്നും ദിലീപിന്റെ സമയ ദോഷമാണ് ഇതിന് കാരണമെന്നും സുരാജ് ശബ്ദരേഖയില്‍ പറയുന്നുണ്ട്.

ഇതിനെത്തുടര്‍ന്നാണ് വധഗൂഢാലോചനക്കേസില്‍ തിങ്കളാഴ്ച ഹാജരാകാന്‍ കാവ്യക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയത്. ആലുവ പൊലീസ് ക്ലബ്ബിലാണ് ചോദ്യം ചെയ്യലിന് ഹാജരാകേണ്ടത്.

Related Articles

Latest Articles