Thursday, May 2, 2024
spot_img

സ്വാമിയേ ശരണമയ്യപ്പാ…! തങ്ക അങ്കി ഘോഷയാത്രയ്ക്ക് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ ഭക്തിനിർഭരമായ തുടക്കം; ഘോഷയാത്രയുടെ മുഴുനീള തത്സമയ കാഴ്ച്ചയുമായി തത്വമയി

പത്തനംതിട്ട: തങ്ക അങ്കി ഘോഷയാത്രയ്ക്ക് തുടക്കമായി. മണ്ഡലപൂജയുടെ ഭാഗമായി അയ്യപ്പന് ചാർത്താനുള്ള തങ്ക അങ്കിയുമായി ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് തുടങ്ങുന്ന ഘോഷയാത്ര നിരവധി ക്ഷേത്രങ്ങളിലെ സ്വീകരണങ്ങൾക്കും ശേഷം 26 ന് ഉച്ചയോടെയാണ് പമ്പാ ഗണപതി ശ്രീകോവിലിൽ എത്തി ഭക്തർക്കായി ദർശനമൊരുക്കും.

അവിടെ നിന്നും തങ്ക അങ്കി പ്രത്യേക പേടകങ്ങളിലാക്കി ഗുരുസ്വാമിമാർ തലയിലേന്തി നീലിമല, അപ്പച്ചിമേട്, ശബരീപീഠം വഴി വൈകിട്ട് അഞ്ച് മണിയോടെ ശരംകുത്തിയിൽ എത്തിക്കും. അവിടെ നിന്ന് ദേവസ്വം ഉദ്യോഗസ്ഥരും പോലീസും ചേർന്ന് ഘോഷയാത്രയെ സ്വീകരിച്ച് സന്നിധാനത്തേയ്‌ക്ക് ആനയിക്കും. സന്നിധാനത്ത് എത്തിച്ചേർന്നാൽ ഉടൻ തന്നെ തന്ത്രിമാരും മേൽശാന്തിമാരും ചേർന്ന് പേടകം സ്വീകരിച്ച് ശ്രീകോവിലിലേയ്‌ക്ക് കൊണ്ടുപോകും. ശേഷം നടയടച്ച് തങ്ക അങ്കി ചാർത്തി ദീപാരാധന നടത്തും. 27 ന് രാവിലെ 10.30 നും 11 നും മദ്ധ്യേയാണ് മണ്ഡലപൂജ നടക്കുക. ശേഷം യോഗദണ്ഡും രുദ്രാക്ഷമാലയും അണിയിച്ച് അയ്യപ്പനെ യോഗനിദ്രയിലാക്കി 11 ന് നടയടയ്‌ക്കും. ഇതോടെ ഈ വർഷത്തെ മണ്ഡലകാല തീർത്ഥാടനം സമാപിക്കും.

ഭക്തകോടികൾക്ക് തങ്ക അങ്കി ഘോഷയാത്രയുടെ തത്സമയകാഴ്ച തത്വമയിയിലൂടെ കാണാനായി ഈ ലിങ്കിൽ പ്രവേശിക്കുക.

http://bit.ly/3ZsU9qm

Related Articles

Latest Articles