തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യശാലകളുടെ ലൈസന്‍സ് ഫീസ് വര്‍ധിപ്പിച്ചേക്കും. ഫീസ് വര്‍ധിപ്പിക്കാന്‍ ആലോചിക്കുന്ന കാര്യം സര്‍ക്കാര്‍ ബാറുടമകളെ അറിയിച്ചു. നിലവിൽ ബാറുകളുടെയും ക്ലബുകളുടെയും ലൈസന്‍സും ഇതര സേവനങ്ങളുടെ ലൈസന്‍സ് ഫീസും കൂട്ടാനാണ് ആലോചന.
ബാറുകള്‍ക്ക് 30 ലക്ഷം രൂപയും ക്ലബ് ലൈസന്‍സിന് 20 ലക്ഷം രൂപയും ഫീസ്. ബീയര്‍-വൈന്‍ പാര്‍ലറുകള്‍ക്ക് നാലു ലക്ഷം രൂപയുമാണ് ഇപ്പോഴുള്ള ലൈസന്‍സ് ഫീസ്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തും ഒരു തവണ ഫീസ് വര്‍ധിപ്പിച്ചിരുന്നു. കോവിഡ് സാഹചര്യത്തില്‍ ഫീസ് വര്‍ധിപ്പിക്കരുതെന്നാണ് ബാര്‍ ഓണേഴ്‌സ് അസോസിയേഷന്റെ നിലപാട്.

