Sunday, June 16, 2024
spot_img

പേവിഷബാധയേറ്റ് ആണ്‍കുട്ടിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: വെമ്പായം സ്വദേശികളായ മണിക്കുട്ടന്‍-റീന ദമ്പതികളുടെ മകനായ അഭിഷേക് ആന്ന എട്ടുവയസുകാരന് പേവിഷബാധയേറ്റ് ദാരുണാന്ത്യം. വെമ്പായം തലയല്‍ സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു അഭിഷേക്. കുട്ടിക്ക് പേ വിഷബാധയേറ്റ വിവരം വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല. ശരീരത്തില്‍ മുറിവുകള്‍ ഒന്നും ഇല്ലാതിരുന്നതിനാല്‍ മരിക്കുന്നതിന് തൊട്ടു മുന്‍പാണ് പേവിഷബാധയേറ്റതായി സംശയമുണ്ടായത്.

മരിക്കുന്നതിന് രണ്ട് ദിവസം മുന്‍പാണ് കുട്ടിയെ അവശനിലയില്‍ കണ്ടെത്തിയത്. വൈകാതെ കുട്ടി പേവിഷബാധയേറ്റ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങി. വെളിച്ചം കണ്ടാല്‍ ഭയക്കുകയും വിറയ്ക്കുകയും ചെയ്തു.

ആദ്യം നെടുമങ്ങാട് ജില്ലാ ആശുപത്രിയി
ലെത്തിച്ചിരുന്നെങ്കിലും പനിക്കുള്ള മരുന്ന് നല്‍കി തിരിച്ചയച്ചു. എന്നാല്‍ രോഗാവസ്ഥ മോശമായതിനെത്തുടര്‍ന്ന് കന്യാകുളങ്ങര സിഎച്ച്്സി യില്‍ എത്തിച്ചു. അവിടെ നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്.

മരിച്ച കുട്ടിയുടെ വീട്ടിലെ നായ ഒരു മാസം മുന്‍പ് കാരണങ്ങളൊന്നുമില്ലാതെ ചത്തിരുന്നു. കഴിഞ്ഞ ദിവസം പേവിഷബാധയേറ്റതിനെത്തുടര്‍ന്ന് അയല്‍ വീട്ടിലെ നായയെ തല്ലിക്കൊന്നുവെന്നും നാട്ടുകാര്‍ പറയുന്നു. മരിച്ച കുട്ടിക്ക് രണ്ട് മാസം മുന്‍പെങ്കിലും വൈറസ് ബാധിച്ചിട്ടുണ്ടെന്ന് കരുതുന്നു

Related Articles

Latest Articles