തിരുവനന്തപുരം: കേരളത്തില് ദേശീയ അന്വേഷണ ഏജന്സി (എന്ഐഎ) കേസുകള് ഏറ്റെടുത്തത് അവരുടെ അധികാരമുപയോഗിച്ചെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. ആഭ്യന്തര സുരക്ഷയുടെ ഭാഗമായാണ് കേസെടുക്കുന്നതെന്നാണ് എന്ഐഎ പറയുന്നത്. അത്തരത്തില് കേസെടുക്കാന് എന്ഐഎക്ക് നിയമപരമായ അധികാരമുണ്ടെന്നും ബെഹ്റ പറഞ്ഞു.
സിപിഎം പ്രവര്ത്തകരായ അലനും താഹക്കുമെതിരെ മാവോവാദി ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തിയ കേസിനെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ഡിജിപി. എന്ഐഎ അന്വേഷിക്കുന്ന കേസായതിനാല് താന് കൂടുതലൊന്നും പറയുന്നില്ല. അവര് അന്വേഷണം നടത്തട്ടെ. തെളിവുകളുണ്ടെങ്കില് മാത്രമേ കേസ് നിലനില്ക്കുകയുള്ളൂ എന്നും ഡിജിപി പറഞ്ഞു.

