Tuesday, May 21, 2024
spot_img

മരണവീട്ടിൽ വാക്കു തർക്കം,കോൺഗ്രസ് പ്രവർത്തകനെ കുത്തി വീഴ്ത്തി കേരളകോൺഗ്രസ് (എം) നേതാവ്

ഇടുക്കി- മരണവീട്ടിലെ വാക്കുതർക്കത്തിൽ കോൺഗ്രസ് പ്രവർത്തകനെ കുത്തിവീഴ്ത്തി കേരള കോൺഗ്രസ് (എം) സംസ്ഥാന കമ്മിറ്റി അംഗം. കോൺഗ്രസ് പ്രവർത്തകനായ നെടുങ്കണ്ടം സ്വദേശി ഫ്രിജോ ഫ്രാൻസിസിനാണ് കുത്തേറ്റത്. ഇയാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് മുൻ അംഗവും കേരള കോൺഗ്രസ് (എം) സംസ്ഥാന കമ്മിറ്റി അംഗവുമായ ജിൻസൺ പൗവ്വത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

    മരണ വീട്ടിലെത്തിയതായിരുന്നു ഇരുവരും. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം. വീടിന് മുന്നിൽ നിന്ന് രാഷ്ട്രീയം സംസാരിക്കവെ പ്രദേശത്തെ ഒരുകാർഷിക  ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയത്തെക്കുറിച്ച് തർക്കമാവുകയായിരുന്നു. അല്പം കഴിഞ്ഞതോടെ തർക്കം കയ്യാങ്കളിയിലെത്തി. ഇതിനിടെ ജിൻസൺ കൈയിൽ കരുതിയിരുന്ന കത്തിയെടുത്ത് ഫ്രിജോയുടെ വയറ്റിൽ കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഫ്രിജോയെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

    സ്ഥലത്തുണ്ടായിരുന്ന നാട്ടുകാർ ജിൻസൺ പൗവ്വത്തിനെ പിടികൂടി പെോലീസിന് കൈമാറുകയായിരന്നു. സംഘർഷത്തിനിടെ ഇരുവരെയും പിടിച്ചുമാറ്റാൻ ശ്രമിച്ച മറ്റൊരാൾക്കും നിസാര പരിക്കേറ്റിട്ടുണ്ട്.

Related Articles

Latest Articles