Tuesday, April 30, 2024
spot_img

എറണാകുളത്ത് നിന്നും തലസ്ഥാനത്തേക്ക്! വന്ദേ ഭാരത് ട്രെയിനിൽ യാത്ര നടത്തി നിർമ്മല സീതാരാമൻ; ചിത്രങ്ങൾ പങ്കുവച്ച് കേന്ദ്രമന്ത്രി

കൊച്ചി: എറണാകുളത്ത് നിന്നും തിരുവനന്തപുരത്തേക്ക് വന്ദേ ഭാരത് ട്രെയിനിൽ യാത്ര നടത്തി കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ. കഴിഞ്ഞ വർഷം സെപ്തംബറിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ ആദ്യത്തെ വന്ദേഭാരത് ട്രെയിൻ ഫ്ളാഗ് ഓഫ് ചെയ്തത്. എന്നാൽ തനിക്ക് ഇതിൽ കയറാൻ ഇപ്പോഴാണ് അവസരം ലഭിച്ചതെന്ന് നിർമ്മല സീതാരാമൻ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് കേന്ദ്രമന്ത്രി യാത്ര നടത്തിയത്.

”കൊച്ചിയിൽ നിന്നും തിരുവനന്തപുത്തേക്ക് വന്ദേഭാരതിൽ ഒരു യാത്ര നടത്തുന്നു. 2022 സെറ്റംബറിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് വന്ദേഭാരത് അവതരിപ്പിച്ചത്. ഒരു വർഷം എനിക്ക് കാത്തിരിക്കേണ്ടി വന്നു, ഇതിൽ യാത്ര ചെയ്യാൻ. സീറ്റുകളെല്ലാം ബുക്ക്ഡ് ആണ്. അത്രയ്‌ക്ക് ജനപ്രിയമാണ് വന്ദേഭാരത്” എന്ന് നിർമ്മല സീതാരാമൻ കുറിച്ചു.

ഭാരതത്തിലെ ആദ്യ സെമി ഹൈ-സ്പീഡ് ട്രെയിനായ വന്ദേഭാരത് എക്‌സ്പ്രസ് ദില്ലിക്കും വാരണാസിക്കും ഇടയിലാണ് ആദ്യമായി ഓടിത്തുടങ്ങിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ട്രെയിൻ ഫ്‌ളാഗ് ഓഫ് ചെയ്തത്. ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ നിർമ്മിച്ച ട്രെയിന്റെ ഉപകരണങ്ങൾ മേക്ക്-ഇൻ-ഇന്ത്യ പദ്ധതിയെയാണ് പ്രതിനിധാനം ചെയ്യുന്നത്.

Related Articles

Latest Articles