Friday, May 17, 2024
spot_img

വിശ്വാസികൾക്ക് നേരെയും മുഖ്യന്റെ നവകേരള സദസ് ; CPMനെതിരെ പ്രതിഷേധം ആ-ളി-ക-ത്തു-ന്നു

ഇടത് സർക്കാരിന്റെ നവകേരള സദസ് ധൂർത്തിൽ മുങ്ങി മുന്നേറുകയാണ്. സംസ്ഥാനത്ത് ഇതുവരെ കേട്ടുകേൾവിയില്ലാത്ത കാര്യങ്ങളാണ് നവകേരള സദസിനു വേണ്ടി കേരള സർക്കാർ നടപ്പാക്കുന്നത്. അത്തരത്തിലുള്ള ഒരു ആരോപണമാണ് ഇപ്പോൾ ഇടത് സർക്കാരിനെതിരെ ഉയർന്നു വരുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ നയിക്കുന്ന നവകേരള സദസ്സിന് വേണ്ടി ക്ഷേത്രത്തിലെ ഉത്രം വിളക്ക് മാറ്റി വച്ചതായാണ് ഉയർന്നു വരുന്ന ആരോപണം. ഇരിങ്ങാലക്കുട കൂടല്‍മാണിക്യ ക്ഷേത്രത്തിന്റെ കീഴേടമായ അയ്യങ്കാവ് ദേവി ക്ഷേത്രത്തിലെ, പ്രസിദ്ധമായ അയ്യപ്പന്‍ വിളക്കാണ് ഇടത് സർക്കാരിന്റെ നവകേരള സദസിന് വേണ്ടി മാറ്റി വച്ചിരിക്കുന്നത്. വൃശ്ചിക മാസത്തിലെ ഉത്രം നാളില്‍ നടത്തേണ്ട വിളക്കാണ് അന്നേ ദിവസം പിണറായി വിജയന്‍ നവകേരള സദസ്സിനായി ഇരിങ്ങാലക്കുട എത്തുന്നു എന്ന കാരണത്താല്‍ മാറ്റി വച്ചിരിക്കുന്നത്. അതേസമയം, സിപിഎമ്മുകാരായ ക്ഷേത്ര ഭാരവാഹികളാണ് ഇതിന് പിന്നിലെന്നും ആരോപണം ഉയരുന്നു.

ഡിസംബര്‍ ആറിനാണ് പിണറായിയും നവകേരള സംഘവും ഇരിങ്ങാലക്കുട എത്തുന്നത്. പരിപാടി നടക്കുന്ന അയ്യങ്കാവ് മൈതാനം അയ്യങ്കാവ് ദേവി ക്ഷേത്രത്തിന്റെ ഭാഗമാണ്. പിണറായിയുടെയും മന്ത്രിമാരുടെയും വരവ് പ്രമാണിച്ച് പോലീസ് അന്ന് ഉത്സവത്തിന് അനുമതി നല്‍കിയില്ലെന്ന വാദമാണ് ഇപ്പോള്‍ വിളക്ക് കമ്മറ്റിക്കാര്‍ പറയുന്നത്. എന്നാല്‍ ഉത്രം വിളക്ക് മാറ്റി വച്ച് നവകേരള സദസ്സിന് പ്രാധാന്യം നല്‍കാനുള്ള ക്ഷേത്ര കമ്മിറ്റിയുടെ നീക്കമാണിതെന്ന് വിശ്വാസികള്‍ ആരോപിക്കുന്നു. വിളക്ക് കമ്മറ്റിക്കാര്‍ ഡിസംബര്‍ 6 ന്റെ തിയ്യതിയില്‍ ദേശവിളക്ക് നോട്ടീസ് വരെ പതിവുപോലെ പ്രസിദ്ധികരിച്ച് പിരിവും തുടങ്ങിയിരുന്നു. എന്നാല്‍ പിന്നീട് ദേവസ്വം ഭരിക്കുന്ന സിപിഎം ഇക്കാര്യത്തില്‍ ഇടപെട്ടുവെന്ന ആക്ഷേപമാണ് ഇപ്പോള്‍ ഉയരുന്നത്. അതേസമയം, നവകേരള സദസ്സിന് വേണ്ടി ക്ഷേത്രത്തിലെ ഉത്രം വിളക്ക് മാറ്റി വയ്ക്കുന്നതില്‍ വിശ്വാസികളുടെ ഭാഗത്ത് നിന്ന് കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.

എന്തായാലും, സംസ്ഥാനത്ത് ഇതുവരെ കേട്ടുകേൾവിയില്ലാത്ത കാര്യങ്ങളാണ് നവകേരള സദസിനു വേണ്ടി കേരള സർക്കാർ നടപ്പാക്കുന്നത്. കൂടാതെ, വിവാദങ്ങളിൽ നിന്ന് വിവാദങ്ങളിലേക്കാണ് നവകേരള സദസ് നീങ്ങുന്നത്. ജനങ്ങളുടെ പ്രശ്നങ്ങള്‍ കേൾക്കാൻ ജനങ്ങളിലേക്ക് എന്ന് പറഞ്ഞ് ഖജനാവില്‍ നിന്നും, കോടികള്‍ ചെലവഴിച്ച് ഇറങ്ങിത്തിരിച്ച യാത്ര, രാഷ്‌ട്രീയ വിശദീകരണ വേദികളായി മാറുകയാണ്. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെയാണ് മുഖ്യനും പരിവാരങ്ങളും കോടികൾ ധൂർത്തടിച്ചുകൊണ്ട് ഇറങ്ങി തിരിച്ചിരിക്കുന്നത്. അതേസമയം, പതിനായിരക്കണക്കിനു പേര്‍ യോഗത്തിനെത്തുന്നുണ്ടെന്ന് മുഖ്യമന്ത്രിയും സിപിഎമ്മും അവകാശപ്പെടുന്നെങ്കിലും നേർ വിപരീതമാണ് സത്യാവസ്ഥ. സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്തുള്ള നവ കേരള സദസ്സ് ജനങ്ങള്‍ക്കു പ്രയോജനപ്പെടുന്നില്ലെന്ന്, ഇതിനോടകം തെളിഞ്ഞു കഴിഞ്ഞു. കൂടാതെ, ജനങ്ങളുമായി സംവദിക്കാന്‍ പാടില്ലെന്നാണ് മന്ത്രിമാര്‍ക്കു നൽകിയിരിക്കുന്ന കര്‍ശന നിര്‍ദേശം. ഇതോടെ, സദസ്സിലെത്തുന്ന മന്ത്രിമാര്‍ വെറും നോക്കുകുത്തികളാകുകയാണ്. ജനങ്ങളെ കാണുന്നില്ല, പരാതികള്‍ നേരിട്ടു വാങ്ങുന്നതുമില്ല. എന്തായാലും, ഇത് ജനങ്ങള്‍ക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

Related Articles

Latest Articles