Friday, October 2, 2026

എൽ ഡി എഫിൽ വൻ പൊട്ടിത്തെറിക്ക് സാധ്യത ! അടുത്ത തെരഞ്ഞെടുപ്പിൽ മധ്യകേരളത്തിൽ മുന്നണി ഇല്ലാതാകും; രമേശ് ചെന്നിത്തലയ്‌ക്കൊപ്പം കരുനീക്കങ്ങൾ നടത്തുന്നത് മുസ്ലിം ലീഗ് !

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പോടെ എൽ ഡി എഫ് ഘടക കക്ഷിയായ കേരള കോൺഗ്രസ് എമ്മിനെ യു ഡി എഫിലേയ്ക്ക് മടക്കിയെത്തിക്കാൻ ശ്രമം. യു ഡി എഫ് ഘടകകക്ഷിയായ മുസ്ലിം ലീഗാണ് ശ്രമത്തിന് പിന്നിൽ. മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും കേരള കോൺഗ്രസ് എം നേതാവ് ജോസ് കെ മാണിയും തമ്മിലുള്ള വ്യക്തിപരമായ അടുപ്പത്തിലാണ് ചർച്ചകൾ പുരോഗമിക്കുന്നത് എന്നാണ് സൂചന. ശരിയായ രാഷ്ട്രീയ സാഹചര്യം രൂപപ്പെട്ടാൽ യു ഡി എഫിലേയ്ക്ക് മടങ്ങണമെന്നാണ് കുഞ്ഞാലിക്കുട്ടി ജോസ് കെ മണിക്ക് മുന്നിൽ വച്ചിരിക്കുന്ന അഭ്യർത്ഥന. പക്ഷെ ജോസ് കെ മാണി നിലപാട് അറിയിച്ചിട്ടില്ല. തദ്ദേശ തെരഞ്ഞെടുപ്പോടെ രാഷ്ട്രീയ സാഹചര്യം ഉരുത്തിരിയുമെന്നാണ് മുസ്ലിം ലീഗിന്റെ കണക്കുകൂട്ടൽ.

എൽ ഡി എഫിലേയ്ക്ക് പോയിട്ടും കേരള കോൺഗ്രസ് എമ്മിനോ മുന്നണിയ്‌ക്കോ വലിയ നേട്ടങ്ങളൊന്നും ഉണ്ടായിട്ടില്ല. പക്ഷെ യു ഡി എഫിന്റെ സമ്പൂർണ്ണ തകർച്ചയ്ക്ക് അത് കാരണമായിരുന്നു. എൽ ഡി എഫിൽ തൃപ്തരാണെന്ന് പാർട്ടി നേതൃത്വം ഉറപ്പിച്ച് പറയുന്നുണ്ടെങ്കിലും രണ്ടാം നിര നേതാക്കളും പ്രവർത്തകരും സിപിഎം ബാന്ധവത്തിൽ അസ്വസ്ഥരാണ്. ഇടയ്ക്കിടെ മുന്നണി മാറുന്ന പാർട്ടിയെന്ന പ്രതിച്ഛായ കേരള കോൺഗ്രസിന് പാടില്ലെന്ന നിർബന്ധമാണ് ജോസ് കെ മണിക്കുള്ളതെന്ന് അറിയുന്നു. അതുകൊണ്ടുതന്നെ തദ്ദേശ തെരഞ്ഞെടുപ്പിനായി അവർ കാക്കുകയാണ്. അതോടെ മുന്നണിമാറ്റത്തിന് അനുകൂല സാഹചര്യം പാർട്ടി സൃഷ്ടിച്ചേക്കും.

മുസ്ലിം ലീഗ് നേതൃത്വമാണ് ഇപ്പോൾ കേരള കോൺഗ്രസ്സുമായി ചർച്ച നടത്തുന്നതെങ്കിലും ജോസ് കെ മാണി സമ്മതമറിയിച്ചാൽ കോൺഗ്രസ് നേരിട്ട് ചർച്ച നടത്തിയേക്കും. ഏകപക്ഷീയമായി ചർച്ചയ്ക്ക് സന്നദ്ധരായാൽ അത് രാഷ്ട്രീയ തിരിച്ചടിയാകുമെന്ന് കോൺഗ്രസ് കണക്കുകൂട്ടുന്നു. രമേശ് ചെന്നിത്തലയാണ് മുന്നണിയെ ശക്തിപ്പെടുത്തുന്ന മാറ്റങ്ങൾക്ക് നേതൃത്വം നൽകുന്നതെന്നാണ് സൂചന.

Related Articles

Latest Articles