Saturday, May 4, 2024
spot_img

തലസ്ഥാനത്ത് നിയന്ത്രണം കടുപ്പിച്ചു; തിയേറ്ററുകളും ജിമ്മും അടയ്ക്കണം; കോളജുകളില്‍ അവസാന സെമസ്റ്റര്‍ ക്ലാസുകള്‍ മാത്രം; എട്ടു ജില്ലകള്‍ ബി കാറ്റഗറിയില്‍

തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ തിരുവനന്തപുരത്ത് നിയന്ത്രണങ്ങൾ കടുപ്പിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന രോഗികളുടെ എണ്ണം കൂടിയതോടെ തിരുവനന്തപുരം ജില്ല സി കാറ്റഗറിയിലായി. കോളജുകളില്‍ അവസാന സെമസ്റ്റര്‍ ക്ലാസുകള്‍ മാത്രമേയുള്ളൂ. ബാക്കി ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക് മാറ്റും. സാമൂഹിക, സാമുദായിക, രാഷ്ട്രീയ പരിപാടികള്‍ പാടില്ലെന്ന് നിര്‍ദ്ദേശം നല്‍കി. മതപരമായ ചടങ്ങുകള്‍ ഓണ്‍ലൈനായി നടത്താം.

എട്ടു ജില്ലകളെ ബി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി. കൊല്ലം, തൃശൂര്‍, എറണാകുളം, വയനാട്; ഇടുക്കി, പാലക്കാട്‌, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളാണ് ബി കാറ്റഗറിയില്‍. കോട്ടയം, മലപ്പുറം, കണ്ണൂര്‍ ജില്ലകള്‍ എ കാറ്റഗറിയിലാണ്. ഇന്നുചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് കാറ്റഗറി വീണ്ടും മാറ്റിയത്. കാസര്‍കോടും കോഴിക്കോടും ഒരു കാറ്റഗറിയിലും ഇല്ല. ഇരു ജില്ലകളിലും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തില്‍ കുറവാണെന്നാണ് വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്.

Related Articles

Latest Articles