Monday, June 17, 2024
spot_img

കേരള എഞ്ചിനിയറിങ്-ഫാര്‍മസി എന്‍ട്രന്‍സ് പ്രവേശന പരീക്ഷ: അടുത്ത വർഷം മുതൽ ഓൺലൈൻ

തിരുവനന്തപുരം : കേരള എഞ്ചിനിയറിങ്-ഫാര്‍മസി എന്‍ട്രന്‍സ് പരീക്ഷ അടുത്ത വര്‍ഷം മുതല്‍ ഓണ്‍ലൈന്‍ വഴി നടത്താൻ തീരുമാനിച്ചു. ഈ വര്‍ഷം ഓഫ്‌ലൈന്‍ ആയി പരീക്ഷ എഴുതാൻ കഴിയും.

ഐഐടികളിലും എന്‍ഐടികളിലും ബിടെക് പ്രവേശനത്തിനായി നടത്തുന്ന ജെഇഇ പ്രവേശന പരീക്ഷയ്ക്ക് സമാനമായ രീതിയിൽ കീം ഓണ്‍ലൈന്‍ പരീക്ഷയും നടത്തും. നിലവിൽ ഒഎംആര്‍ ഷീറ്റില്‍ ഉത്തരം മാര്‍ക്ക് ചെയ്ത് കഴിഞ്ഞാല്‍ പിന്നെ തിരുത്താന്‍ വിദ്യാര്‍ഥിക്ക് അവസരമില്ല. എന്നാല്‍ ഓണ്‍ലൈന്‍ പരീക്ഷയില്‍ ഉത്തരം തിരുത്തി എഴുതാൻ കഴിയും.

പരീക്ഷ കമ്മീഷണർ, ഓണ്‍ലൈന്‍ വഴി പരീക്ഷ നടത്താന്‍ ഏജന്‍സികളില്‍ നിന്നും താത്പര്യ പത്രം ക്ഷണിച്ചു. സംസ്ഥാന, ദേശിയ തലത്തില്‍ ഇത്തരം പരീക്ഷകള്‍ക്ക് ഇതിന് മുന്‍പ് സാങ്കേതിക സഹായം നല്‍കിയ ഏജന്‍സികള്‍ക്ക് അപേക്ഷിക്കാം കഴിയും.

Related Articles

Latest Articles