Friday, October 2, 2026

കെഎസ്‌ആര്‍ടിസി ഓണ്‍ലൈന്‍ ടിക്കറ്റ്: 30% ഡിസ്കൗണ്ട് ഒരു മാസത്തേയ്ക്ക് കൂടി നീട്ടി

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിയുടെ ഓൺലൈൻ ടിക്കറ്റ് എടുക്കുന്നത് പ്രോത്സാഹിപ്പിക്കാനായി 30% ഇളവ് ഒരു മാസത്തേയ്ക്ക് കൂടി തുടരാൻ തീരുമാനിച്ചു. ഏപ്രില്‍ 30 വരെ ഓൺലൈൻ ആയി ടിക്കറ്റ് ബുക്ക് ചെയ്‌തവർ തുകയുടെ 70% അടച്ചാൽ മതിയാകും. എന്നാൽ, ചാര്‍ജ് വര്‍ധന നടപ്പാക്കിയാല്‍ ഈ ആനുകൂല്യം ഉണ്ടാകില്ല.

കെഎസ്ആർടിസിയുടെ വെബ്‌സൈറ്റിലൂടെയും, മൊബൈൽ ആപ്പിലൂടെയും മുൻകൂറായി ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയും. ചാർജ് വർധനയ്ക്ക് മുന്നേ യാത്രക്കാര്‍ ഈ ആനുകൂല്യം പ്രയോജനപ്പെടുത്തണമെന്ന് കെഎസ്‌ആര്‍ടിസി അറിയിച്ചു.

Related Articles

Latest Articles