Wednesday, May 22, 2024
spot_img

രാഷ്ട്രീയ അല്പത്തരം വീണ്ടും; ഖജനാവിൽ നിന്ന് പണം മുടക്കി നടത്തുന്ന സർക്കാരിന്റെ ഔദ്യോഗിക ക്രിസ്‌മസ്‌ വിരുന്നിൽ ഗവർണറെ ക്ഷണിക്കാതെ പിണറായി സർക്കാർ; ഗവർണർ സർക്കാർ പോരിൽ പിണക്കം മാറാതെ മുഖ്യമന്ത്രി ?

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ക്രിസ്‌മസ്‌ വിരുന്ന് ഇന്ന്. മന്ത്രിമാർ പ്രതിപക്ഷ നേതാക്കൾ മത മേലദ്ധ്യക്ഷന്മാർ, സാംസ്ക്കാരിക നായകർ തുടങ്ങിയ പ്രമുഖർക്ക് ക്ഷണമുണ്ട്. ഇന്ന് ഉച്ചക്ക് 12 മണിക്ക് തിരുവനന്തപുരം കെ ടി ഡി സി മസ്‌കറ്റ് ഹോട്ടലിലാണ് വിരുന്ന് ഒരുക്കിയിട്ടുള്ളത്. ഈ വിരുന്നിലേക്ക് ഗവർണർക്ക് ക്ഷണമില്ല എന്നത് ശ്രദ്ധേയമാണ്. വിരുന്നിലേക്ക് ക്ഷണം ലഭിച്ചിട്ടില്ലെന്ന് രാജ്ഭവൻ വ്യക്തമാക്കി. നേരത്തെ ഗവർണർ നടത്തിയ വിരുന്നിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ക്ഷണമുണ്ടായിരുന്നെങ്കിലും അവർ പങ്കെടുത്തിരുന്നില്ല. സ്ഥലത്തിലാതിരുന്നതിനാൽ പ്രതിപക്ഷ നേതാവും വിരുന്നിൽ പങ്കെടുത്തിരുന്നില്ല. അതേസമയം ചീഫ് സെക്രട്ടറി അടക്കമുള്ള മുതിർന്ന ഉദ്യോഗസ്ഥർ ഗവർണറുടെ ക്രിസ്‌മസ്‌ വിരുന്നിൽ പങ്കെടുത്തിരുന്നു.

ഗവർണർ സർക്കാർ പോര് നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് സർക്കാർ വിരുന്നിലേക്ക് രാജ്ഭവനെ ക്ഷണിക്കാത്തത്. സർക്കാർ ഖജനാവിൽ നിന്ന് പണം മുടക്കി നടത്തുന്ന ഔദ്യോഗിക വിരുന്നിൽ രാജ്ഭവനെ ക്ഷണിക്കാത്തത് പിണറായി സർക്കാരിന്റെ അല്പത്തരം എന്നാണ് വിലയിരുത്തപ്പെടുന്നത്. സംസ്ഥാനത്തിന്റെ ഔദ്യോഗിക ഓണാഘോഷത്തിലും സർക്കാർ ഗവർണറെ ക്ഷണിച്ചിരുന്നില്ല. ഗവർണർ ദില്ലി യാത്ര കഴിഞ്ഞ് സംസ്ഥാനത്ത് തിരിച്ചെത്തിയെങ്കിലും അദ്ദേഹത്തിന്റെ പരിപാടികൾ ഇന്ന് കോഴിക്കോട്ടാണ്. ആ പരിപാടികൾക്ക് ശേഷം അദ്ദേഹം ദില്ലിയിലേക്ക് മടങ്ങുകയും ചെയ്യും.

Related Articles

Latest Articles