Wednesday, May 1, 2024
spot_img

സിനിമാ, മിമിക്രി താരം ഉല്ലാസ് പന്തളത്തിന്റെ ഭാര്യ തൂങ്ങിമരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് ഭാര്യയെ കാണാനില്ലെന്ന് ഉല്ലാസ് പോലീസിനെ വിളിച്ചറിയിച്ചതിനു പിന്നാലെ; അന്വേഷണമാരംഭിച്ച് പോലീസ്

പന്തളം: പ്രശസ്ത സിനിമാ മിമിക്രി താരം ഉല്ലാസ് പന്തളത്തിന്റെ ഭാര്യ ആശയെ (38) തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പ്രാഥമിക വിവരങ്ങളനുസരിച്ച് വീടിന്റെ മുകളിലത്തെ നിലയിലാണ് ആശയെ മരിച്ച നിലയിൽ കണ്ടെത്തിയത്. നേരത്തെ ഭാര്യയെ കാണാനില്ലെന്നറിയിച്ച് ഉല്ലാസ് പന്തളം പോലീസിനെ വിളിച്ചിരുന്നു. തുടര്‍ന്ന് പോലീസ് സംഘം വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് മുകളിലത്തെ നിലയില്‍ ആശയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

അടുത്ത കാലത്താണ് ഇപ്പോഴത്തെ പുതിയ വീട്ടിലേക്ക് ഉല്ലാസും കുടുംബവും താമസം മാറിയത്.
ഉല്ലാസ് വീട്ടിലുണ്ടായിരുന്നപ്പോള്‍ തന്നെയാണ് മരണം നടന്നത് എന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ ദിവസം ഭാര്യയും മക്കളും വീടിന്റെ മുകളിലത്തെ നിലയിലാണ് ഉറങ്ങിയതെന്നും പോലീസ് പറയുന്നു.
വിവിധ ചാനലുകളിലെ കോമഡി പരിപാടികളിലൂടെയും സിനിമകളിലൂടെയും മലയാളികള്‍ക്ക് സുപരിചിതനാണ് ഉല്ലാസ് പന്തളം. സംഭവം വിശദമായി അന്വേഷിക്കാനൊരുങ്ങുകയാണ് പോലീസ്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline: 1056, 0471-2552056)

Related Articles

Latest Articles