Thursday, October 1, 2026

കേരളം ചുട്ട് പൊള്ളുന്നു; ഇന്നും നാളെയും താപസൂചിക ഉയരും

തിരുവനന്തപുരം : സംസ്ഥാനത്ത് വേനൽച്ചൂട് കടുക്കുന്നു. ഇന്നും നാളെയും സംസ്ഥാനത്ത് കഠിനമായ ചൂട് അനുഭവപ്പെടും. താപസൂചിക 58 ഡിഗ്രി സെൽഷ്യസ് വരെ ഉയരാമെന്നാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ തൃശൂര്‍, കോട്ടയം, പാലക്കാട് ജില്ലകളിലാണ് സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടുകൂടിയ വേനല്‍മഴ ലഭിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇടിമിന്നലിനും മണിക്കൂറില്‍ 40 കിലോ മീറ്റര്‍വരെ വേഗതയുള്ള കാറ്റിനും സാധ്യതയുണ്ട്.

കൊല്ലം, പത്തനംതിട്ട, കോട്ടയം,എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കോഴിക്കോട് ജില്ലകളിലെ ചില പ്രദേശങ്ങളില്‍ 58 ഡിഗ്രി സെലിഷ്യസ് ചൂടാകും അനുഭപ്പെടുക. കൊല്ലം മുതല്‍ കോഴിക്കോട് വരെയുള്ള എട്ടു ജില്ലകളില്‍ ഭൂരിഭാഗം പ്രദേശങ്ങളിലും താപനില 52 മുതല്‍ 54 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും. ബുധനാഴ്ച വയനാട്, കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലും താപസൂചിക 52 ന് മുകളിലേക്ക് ഉയരും. 11 മണി മുതല്‍ ഉച്ച തിരിഞ്ഞ് മൂന്നു മണിവരെ നേരിട്ട് വെയിലേല്‍ക്കുന്നത് കഴിവതും ഒഴിവാക്കണം. നിര്‍ജലീകരണവും സൂര്യാഘാതവും ഉണ്ടാകാതെ ശ്രദ്ധിക്കണം.

Related Articles

Latest Articles