Saturday, May 18, 2024
spot_img

മിസ് കേരള ഉൾപ്പെടെ 3 പേർ മരിച്ച സംഭവം; സൈജുവിനെതിരെ കൂടുതൽ കേസുകൾ, സ്വമേധയാ കേസെടുക്കാൻ പൊലീസ്

കൊച്ചി: എറണാകുളം വൈറ്റിലയിൽ വച്ച് മിസ് കേരള ഉൾപ്പെടെ 3 പേർ കൊല്ലപ്പെട്ട കേസിൽ പ്രതിയായ സൈജു തങ്കച്ചൻ ലഹരിക്ക് അടിമയെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ എച്ച് നാഗരാജു. പാർട്ടികൾക്ക് എത്തുന്ന സ്ത്രീകളെ ഉപദ്രവിക്കുന്നത് സൈജുവിന്‍റെ പതിവാണ്. സൈജു ഉപദ്രവിച്ച സ്ത്രീകൾ പരാതി നൽകിയാൽ ഉടൻ തന്നെ കേസ് റജിസ്റ്റർ ചെയ്യാൻ തയ്യാറാണെന്ന് എച്ച് നാഗരാജു വ്യക്തമാക്കി. സൈജുവിനെതിരെ സ്വമേധയാ കേസെടുക്കുന്നതും പൊലീസ് പരിഗണിക്കുന്നു.

സൈജു മോഡലുകളുടെ കാറിനെ പിന്തുടർന്നതാണ് അപകടകാരണമെന്ന് പൊലീസ് ഏറെക്കുറെ ഉറപ്പിച്ചുകഴിഞ്ഞു. സൈജു നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നയാളാണ്. സൈജുവിന് പല ഡിജെ പാർട്ടികളിലും ലഹരിമരുന്ന് വിതരണം ചെയ്യുന്ന ഇടപാടുകളുണ്ടായിരുന്നുവെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യം പൊലീസിനോട് സൈജു തുറന്ന് സമ്മതിച്ചു.

Related Articles

Latest Articles