Sunday, October 11, 2026

അമേരിക്കയിൽ മലയാളി പെൺകുട്ടി വെടിയേറ്റ് മരിച്ചു: രാജ്യത്ത് ഒന്നരമാസത്തിനിടെ ഇത് മൂന്നാമത്തെ മലയാളിയുടെ മരണം

വാഷിംഗ്ടൺ: അമേരിക്കയിൽ മലയാളി പെൺകുട്ടി (Gunshot) വെടിയേറ്റ് മരിച്ചു. വീടിന്റെ സീലിങ് തുരന്ന് ആണ് വെടിയുണ്ടകൾ പതിച്ചത്. . തിരുവല്ല സ്വദേശി മറിയം സൂസൻ മാത്യുവാണ് മരിച്ചത്. 19 വയസ്സായിരുന്നു. പുലർച്ചയോടെയാണ് ദാരുണമായ സംഭവം നടന്നത്.

അമേരിക്കയിലെ അലബാമയിലാണ് സംഭവം. വീടിന്റെ മുകളിലത്തെ നിലയിൽ താമസിക്കുന്നയാളാണ് വെടിയുതിർത്തതെന്നാണ് റിപ്പോർട്ട്. വീടിന്റെ സീലിങ് തുളച്ചാണ് വെടിയുണ്ടകൾ ശരീത്തിൽ പതിച്ചത്. ഒന്നരമാസത്തിനിടെ അമേരിക്കയിൽ വെടിയേറ്റ് മരിക്കുന്ന മൂന്നാമത്തെ മലയാളിയാണ് മറിയം സൂസൻ. അതേസമയം സംഭവത്തിനുപിന്നിലെ കാരണം എന്താണെന്ന് വ്യക്തമല്ല.

Related Articles

Latest Articles