Thursday, May 16, 2024
spot_img

പാലക്കാട് ഇരട്ടക്കൊലപാതകം: സമൂഹമാധ്യമങ്ങൾ വഴിയും അല്ലാതെയും പ്രകോപനപരമായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി

പാലക്കാട്: പാലക്കാട് ജില്ലയിൽ നടന്ന ഇരട്ട കൊലപാതകത്തിൽ സമൂഹമാധ്യമങ്ങളിലൂടെ പ്രകോപനപരമായി സന്ദേശയങ്ങൾ പങ്കുവെക്കുന്നവർക്കെതിരെ നടപടി എടുക്കുമെന്ന് അറിയിച്ച് കേരളപൊലീസ്.

കേരളാപോലീസിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ:
പാലക്കാട് നടന്ന അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തിൽ സമൂഹത്തിൽ വിദ്വേഷവും സ്പർദ്ധയും വളർത്തി, സാമുദായിക ഐക്യം തകർക്കുക എന്ന ഉദ്ദേശത്തോടു കൂടി ചില സാമൂഹ്യവിരുദ്ധർ സമൂഹമാധ്യമങ്ങൾ വഴിയും അല്ലാതെയും പ്രകോപനപരമായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇത്തരം സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവരും, ഗ്രൂപ്പുകളും, ഗ്രൂപ്പ് അഡ്മിന്മാരും പോലീസിന്റെ നിരീക്ഷണത്തിലാണ്. ഇത്തരക്കാർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നതായിരിക്കും.

Related Articles

Latest Articles