Saturday, May 4, 2024
spot_img

ഇനി കുടുംബശ്രീയും പൊലീസിന്റെ ഭാഗമാകുന്നു: ഡിജിപിയുടെ ശുപാർശയിൽ ‘സ്ത്രീ കര്‍മ്മസേന’ വരുന്നു

തിരുവനന്തപുരം: കേരളാ പോലീസിന്റെ ഭാഗമാകാൻ ഇനി കുടുംബശ്രീ അംഗങ്ങളും. ‘സ്ത്രീ കര്‍മ്മസേന’ എന്ന പേരിലാകും പ്രത്യേകസംഘം രൂപീകരിക്കുക. തെരഞ്ഞെടുക്കുന്നവര്‍ക്ക് യൂണിഫോമും പരിശീലനവും നല്‍കുമെന്ന് പദ്ധതിയുടെ വിശദരേഖ തയ്യാറാക്കിയ ഡിജിപി അനില്‍ കാന്ത് അറിയിച്ചു.

അതേസമയം കേരള പൊലീസിലെ സേനാംഗങ്ങളായിട്ടല്ല, പകരം സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റ് പോലെ പ്രത്യേക വിഭാഗമായിട്ടാകും ഇവര്‍ പ്രവര്‍ത്തിക്കുക. മാത്രമല്ല ആഴ്ചയിൽ മൂന്ന് ദിവസമെങ്കിലും കുടുംബശ്രീ പ്രവർത്തകർ പൊലീസ് സ്റ്റേഷനിലുണ്ടാകണം. പൊലീസ് സ്റ്റേഷനുകളെ കൂടുതല്‍ സ്ത്രീ സൗഹൃദമാക്കാനും സ്ത്രീ സുരക്ഷ ഉറപ്പാക്കാനുമാണ് പുതിയ പദ്ധതി കേരളാ പൊലീസ് വിഭാവനം ചെയ്യുന്നത്.

നിയമസമിതിയുടെയും ഡിജിപിയുടെയും ശുപാര്‍ശ പ്രകാരമാണ് ഇത്തരത്തിൽ പുതിയ പദ്ധതി പൊലീസ് സേന രൂപീകരിച്ചത്. പദ്ധതിയുടെ വിശദമായ രൂപരേഖ തയ്യാറാക്കാന്‍ ആഭ്യന്തര സെക്രട്ടറി ഡിജിപി അനില്‍ കാന്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Related Articles

Latest Articles