Saturday, May 18, 2024
spot_img

സംസ്ഥാനത്ത് മഴ കനക്കും; തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും ഉച്ചയ്ക്ക് ശേഷം ശക്തമായ മഴക്ക് സാധ്യത, ഇടിമിന്നൽ ജാഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. തെക്കൻ കേരളത്തിലും മധ്യകേരളത്തിലുമാണ് കൂടുതൽ മഴക്ക് സാധ്യതയുള്ളത്. കഴിഞ്ഞ ദിവസത്തേതിന് സമാനമായി ഉച്ചയോടുകൂടി ശക്തമായ കാറ്റിനും ഇടിമിന്നലോടും കൂടിയ മഴക്കും സാധ്യതയുണ്ട്. വടക്കൻ കേരളത്തിൽ കാര്യമായ മഴക്ക് സാധ്യതയില്ല.

ശക്തമായ മഴയ്ക്ക് കാരണമാകുന്നത് ബംഗാൾ ഉൾക്കടലിൽ നിന്നുള്ള ഈർപ്പം ഏറിയ കാറ്റും, ആൻഡമാൻ കടലിൽ രൂപപ്പെടുന്ന ന്യൂനമർദ്ദവുമാണ്. നാല് ദിവസം കൂടി സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നൽകിയിട്ടുണ്ട്.

ഇന്നലെ തലസ്ഥാനത്തടക്കം ശക്തമായ മഴ പെയ്തിരുന്നു. അതിനെ തുടർന്ന് കനത്ത നാശ നഷ്ടവും പലയിടങ്ങളിലായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇന്ന് തെക്കൻ ആന്തമാൻ കടലിൽ ചക്രവാത ചുഴി രൂപപ്പെടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പിന്നീട് ഇത് ന്യൂനമര്‍ദ്ദമായി മാറുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതിന്റെ ഫലമായി ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

Related Articles

Latest Articles