Friday, December 26, 2025

സംസ്ഥാനത്ത് പണിമുടക്ക് ദുരിതം തുടരുന്നു; ലുലുമാളിന് മുന്നിൽ സമരാനുകൂലികളുടെ പ്രതിക്ഷേധം ശക്തം

തിരുവനന്തപുരം: ലുലുമാളിന് മുന്നിൽ സമരാനുകൂലികളുടെ പ്രതിക്ഷേധം ശക്തം. മാളിലേക്ക് എത്തിയ ജോലിക്കാരെ കടത്തിവിടാതെ ഗേറ്റിന് മുന്നിൽ കുത്തിയിരിക്കുകയാണ്. ജീവനക്കാരെ മടക്കിഅയക്കണമെന്നാണ് ജീവനക്കാർ ആവശ്യപ്പെടുന്നത്.

തിരുവനന്തപുരത്ത് കടകളൊന്നും തുറന്നിട്ടില്ല. ഉള്ളൂരില്‍ തുറന്ന പെട്രോള്‍ പമ്പ് അടപ്പിക്കുകയും ചെയ്തു. പൊലീസ് സംരക്ഷണത്തില്‍ തുറന്ന പാമ്പായിരുന്നു സി ഐ ടി യു അടപ്പിച്ചത്. കെ എസ് ആര്‍ ടി സി ബസുകള്‍ ഇന്നും സര്‍വീസ് നടത്തുന്നില്ല. തിരുവനന്തപുരം ദേശീയ പാതയിലും വാഹനങ്ങള്‍ തടഞ്ഞു.

തിരുവനന്തപുരം പേട്ടയില്‍ ഇരുചക്ര വാഹനയാത്രക്കാരെയും സമാരനുകൂലികൾ തടയുകയായിരുന്നു. എറണാകുളത്തും കോഴിക്കോടും മലപ്പുറത്തും കടകള്‍ അടപ്പിച്ചു. വ്യവസായ മേഖലയില്‍ പണിമുടക്ക് പൂര്‍ണമാണ്. കഞ്ചിക്കോട് കിന്‍ഫ്രയില്‍ ജോലിക്കെത്തിയവരെ സി ഐ ടി യു തൊഴിലാളികള്‍ തടഞ്ഞു. കോഴിക്കോട് ഭൂരിഭാഗം പെട്രോള്‍ പമ്പുകളും തുറന്നിട്ടില്ല.

Related Articles

Latest Articles