സംസ്ഥാനത്ത് ഇന്ന് 12 പേർക്ക് കോവിഡ്

0

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്ത് ഇ​ന്ന് 12 പേ​ര്‍​ക്ക് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ളി​ല്‍ നാ​ലു​പേ​ര്‍​ക്കും മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു പേ​ര്‍​ക്കും കൊ​ല്ലം, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളി​ല്‍ ഓ​രോ​രു​ത്ത​ര്‍​ക്കും ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ല്‍ 11 പേ​ര്‍​ക്ക് സ​മ്പര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ഒ​രാ​ള്‍ വി​ദേ​ശ​ത്തു​നി​ന്നും വ​ന്ന​താ​ണ്.

സം​സ്ഥാ​ന​ത്ത് 357 പേ​ര്‍​ക്കാ​ണ് ഇ​തു​വ​രെ രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ല്‍ 258 പേ​ര്‍ നി​ല​വി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ഇ​ന്ന് 153 പേ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​താ​യും മു​ഖ്യ​മ​ന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അ​റി​യി​ച്ചു. സം​സ്ഥാ​ന​ത്ത് 1,36,195 പേ​ര്‍ ഇ​പ്പോ​ള്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. ഇ​തി​ല്‍ 1,35,472 പേ​ര്‍ വീ​ടു​ക​ളി​ലും 723 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലു​മാ​ണ് നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​ത്. ഇ​തു​വ​രെ 12,710 സാ​മ്പിളു​ക​ളാ​ണ് പ​രി​ശോ​ധ​ന​ക്ക​യ​ച്ച​ത്. ഇ​തി​ല്‍ 11,469 എ​ണ്ണം രോ​ഗ​ബാ​ധ​യി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കി. കോ​വി​ഡ് 19 ബാ​ധി​ച്ച്‌ അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ എ​ട്ട് വി​ദേ​ശി​ക​ളു​ടെ ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്ത് ചി​കി​ത്സ​യി​ലു​ള്ള​വ​രി​ല്‍ 69 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​ര്‍ 7.5 ശ​ത​മാ​ന​വും 20ന് ​താ​ഴെ​യു​ള്ള​വ​ര്‍ 6.9 ശ​ത​മാ​ന​വു​മാ​ണ്.കോ​വി​ഡ് പ​രി​ശോ​ധ​ന​ക​ള്‍​ക്കാ​യി നാ​ല് ദി​വ​സം കൊ​ണ്ട് പു​തി​യ നാ​ല് ലാ​ബ് സ​ജ്ജീ​ക​രി​ക്കും. പ​തി​നാ​ല് ജി​ല്ല​ക്ക് പ​തി​നാ​ല് ലാ​ബ് എ​ന്നാ​ണ് സര്‍ക്കാര്‍ ല​ക്ഷ്യ​മാ​ക്കു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here