Saturday, April 27, 2024
spot_img

ബസ്സപകടം; വാഗമണ്ണിലേക്ക് പോയ ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞ് 30 വിദ്യാർഥിനികൾക്ക് പരുക്ക്

വാഗമൺ: ടൂറിസ്റ്റ് ബസ് അപകടത്തിൽ പെട്ട് 30 വിദ്യാർഥിനികൾക്ക് പരുക്ക്. വാഗമണ്ണിലേക്ക് പോയ ടൂറിസ്റ്റ് ബസ്സാണ് അപകടത്തിൽ പെട്ടത്. 20 അടി താഴ്ചയിലേക്ക് ബസ് മറിയുകയായിരുന്നു. വടക്കാഞ്ചേരി അകമല ധർമശാസ്താ ക്ഷേത്രത്തിനു സമീപമാണ് അപകടം നടന്നത്.

മലപ്പുറം പാണ്ടിക്കാട്ടിൽ നിന്ന് വിദ്യാർഥികളുമായി വാഗമണ്ണിലേക്കു ടൂർ പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. രാവിലെ ഏഴരയോടെ ആയിരുന്നു അപകടം നടന്നത്. വൻ ദുരന്തമാണ് ഒഴിവായത്.

ബസിൽ ഉണ്ടായിരുന്ന മുപ്പതോളം വിദ്യാർഥിനികളിൽ കുറച്ചുപേരെ ജില്ലാ ആശുപത്രിയിലും ബാക്കിയുള്ളവരെ മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. ആരുടേയും പരുക്ക് ഗുരുതരമല്ല. പെരിന്തൽമണ്ണ ആനമങ്ങാട് അറബിക് കോളജിലെ വിദ്യാർഥിനികളായിരുന്നു ബസ്സിലുണ്ടായിരുന്നത്.

Related Articles

Latest Articles