Tuesday, April 30, 2024
spot_img

ടി പി വധക്കേസ് പ്രതികളെ വീണ്ടും ജയില്‍ മാറ്റും: നടപടി ജയിലില്‍ ഫോണുപയോഗിച്ചതിന്

തിരുവനന്തപുരം: ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റുമെന്ന് ജയില്‍ ഡിജിപി ഋഷിരാജ് സിംഗ് വ്യക്തമാക്കി. ജയിലില്‍ ഫോണുപയോഗിച്ചു എന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ജയില്‍ മാറ്റുന്നത്.

ഇന്ന് പുലര്‍ച്ചെ നടത്തിയ റെയ്ഡില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് പ്രതിയായ ഷാഫിയുടെ പക്കല്‍ നിന്ന് കണ്ടെത്തിയത് രണ്ട് സ്മാര്‍ട്ട് ഫോണുകളാണ്.
കണ്ണൂര്‍, വിയ്യൂര്‍ സെന്‍ട്രല്‍ ജയിലുകളിലാണ് ജയില്‍ വകുപ്പ് മിന്നല്‍ പരിശോധന നടത്തിയത്. കണ്ണൂരില്‍ ജയില്‍ ഡിജിപി ഋഷിരാജ് സിംഗും വിയ്യൂരില്‍ യതീഷ് ചന്ദ്രയുമാണ് റെയ്ഡ് നടത്തിയത്. പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു മിന്നല്‍ പരിശോധന നടത്തിയത്.

2013-ല്‍ കോഴിക്കോട് ജയിലില്‍ ഷാഫിയടക്കമുള്ള പ്രതികള്‍ മൊബൈല്‍ ഉപയോഗിക്കുന്നതായി ആദ്യം കണ്ടെത്തിയിരുന്നു.

പിന്നീട്, 2017-ല്‍ ഇതേ പ്രതികള്‍ തന്നെ വിയ്യൂര്‍ ജയിലില്‍ ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു.

Related Articles

Latest Articles